സ്വപ്ന ചില്ലകളിലെ കുഞ്ഞ് വെട്ടങ്ങൾ

 

 

മുമ്പ് ഞാൻ നിന്റെ സ്വപ്ന ചില്ലയിൽ കോർത്തിട്ട
മിന്നാമിനുങ്ങി കൂടുകൾ അത്രയും
കാലമെടുത്തു കടന്നു പോയോ, നീ
കാറ്റിന് കടമായി കൊടുത്തുവോ !!

കാഴ്ചപടങ്ങളിലാറ്റിക്കുറുക്കിയ
കുഞ്ഞു കിങ്ങിണി കൂട്ടിലെ
കാത്തുവച്ച നുറുങ്ങു വെട്ടങ്ങൾ;

ഭ്രമ സ്വപ്നാടനങ്ങളിൽ, ഓർമ്മ വരാന്തയിൽ,
ഭൂതകാലം തിരയുന്ന നിശ്ശബ്ദയാമങ്ങളിൽ;
ഒരു പിൻ നോട്ടമായെങ്കിലും,
ഒരു ക്ലാവെടുത്ത നിഴലായെങ്കിലും, ഒരു വട്ടമെങ്കിലും തെളിയുവാൻ,
കാറ്റിലാടും ചില്ലയിൽ കാത്ത് വച്ചതായിരുന്നൂ ഞാൻ !!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here