സാഹിത്യ സായാഹ്നം

 

ചുഴലി വിജ്ഞാന പോഷിണി വായനശാല, ജീവനം സ്വയംസഹായ സംഘം, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ നേതൃത്വത്തിൽ സാഹിത്യ സായാഹ്നം നടത്തി. എം.കെ. ഉണ്ണികൃഷ്ണന്റെ ചെറുകഥ ‘അപരക്രിയ’, അനൂപ് ഇടവലത്തിന്റെ കവിതകളായ വെടിയിറച്ചി, പ്രണയകാലം എന്നിവ ചർച്ചചെയ്തു. കഥാകൃത്ത് അജയൻ വളക്കൈ ഉദ്ഘാടനംചെയ്തു. കെ.കെ.ഭാസ്കരൻ അധ്യക്ഷതവഹിച്ചു. ടി.വി.ഒ. സുനിൽകുമാർ, കെ.കെ.സുരേഷ്, കെ.വി. മനോഹരൻ, പി.രാധാകൃഷ്ണൻ, പി.ഒ. വേണുഗോപാലൻ, ഇ.മോഹനൻ, എം.ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here