ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരിയും വയലാര്‍ അവാര്‍ഡ് ജേതാവുമായ കെ ആര്‍ മീരക്ക്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും വയലാര്‍ അവാര്‍ഡും ലഭിച്ച ആരാച്ചാര്‍ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായ കൃതി.
2023 ജനുവരി 27, വെള്ളിയാഴ്ച ആറ് മണിക്ക് റൂവിയിലെ അല്‍ ഫലജ് ഹാളില്‍ നടക്കുന്ന ‘സര്‍ഗ്ഗസംഗീതം 2023’ എന്ന പരിപാടിയില്‍ മലയാളം വിഭാഗം കണ്‍വീനര്‍ പി.ശ്രീകുമാര്‍ കെ.ആര്‍ മീരക്ക് പുരസ്‌കാരം സമ്മാനിക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറി ബാബുരാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍ നയിക്കുന്ന ഗാനമേള മുഖ്യാകര്‍ഷണം ആയിരിക്കും. പ്രവേശനം പാസ് മൂലം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് പി.ശ്രീകുമാര്‍, കോ കണ്‍വീനര്‍ ലേഖ വിനോദ്, ട്രഷറര്‍ അജിത് കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി സുനില്‍കുമാര്‍ കൃഷ്ണന്‍ നായര്‍ എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.