ശ്രേഷ്ഠ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി പിണ്ടിമന ഗവ.യുപി സ്കൂൾ മുറ്റത്തു സാഹിത്യവൃക്ഷം ഒരുക്കി. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ, കൃതികൾ, പുസ്തകത്തെക്കറിച്ചുള്ള വിവരങ്ങൾ, കേരള കലകൾ എന്നിവ വൃക്ഷത്തിൽ തൂക്കിയാണ് സാഹിത്യ വൃക്ഷം തയാറാക്കിയത്.
ഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഭാഷാ പ്രശ്നോത്തരി, കൈയെഴുത്ത് മത്സരം, അക്ഷരമാല എഴുത്ത്, കേരള ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലി, നവോത്ഥാന നായകരെ കണ്ടെത്തൽ തുടങ്ങിയ വിവിധ പരിപാടികൾ സ്കൂളിൽ നടത്തും.