സമൂഹത്തിലെന്ന പോലെ സാഹിത്യത്തിലും ട്രാന്‍സ്‌ജെന്‍ഡറുകൾ അവഗണന നേരിടുന്നുണ്ടെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജ മല്ലിക . വനിതാ സാഹിതി യുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച ‘സ്ത്രീസര്‍ഗോത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാജ മല്ലിക. ലായം കൂത്തമ്പലത്തില്‍ നടന്ന സമ്മേളനത്തില്‍ വനിതാ സാഹിതി മേഖലാ സെക്രട്ടറി റീജ ജോസ്, കെ.ആര്‍. ഹേമ, കെ.കെ. സുലേഖ, ഡോ. ജി. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്പുസ്തക പ്രദര്‍ശനം, കവിതാവായന, സാഹിത്യ സംഗമം, നാടകാവതരണം എന്നിവയും നടന്നു
Home പുഴ മാഗസിന്