കീഴില്ലം സഹകരണ ബാങ്കിന്റെയും അക്ഷയ പുസ്തകനിധിയുടെയും നേതൃത്വത്തിൽ സർഗസമീക്ഷ ഏകദിന സഹിത്യ ശില്പശാലയും പ്രതിഭാസംഗമവും കീഴില്ലം സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ നവംബർ അഞ്ചിന് നടക്കും.
കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ, സിപ്പി പള്ളിപ്പുറം, കാർട്ടൂണിസ്റ്റ് ശത്രു എന്നിവർ നേതൃത്വം നൽകുന്ന ശില്പശാലയിൽ സാഹിത്യം, സംഗീതം, ചിത്രരചന, കാർട്ടൂൺ തുടങ്ങിയ മേഖലകളിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചുമുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. 28-ന് മുമ്പായി ഹെഡ് ഓഫീസിലോ, ബ്രാഞ്ചിലോ അപേക്ഷിക്കാവുന്നതാണ്. വിവരങ്ങൾക്ക്: 9447378891.