സംഗമസാഹിതി സാഹിത്യോത്സവം ഉദ്ഘാടനം

 

 

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എഴുത്തുകാരുടെ സംഘടനയായ
സംഗമസാഹിതിയുടെ 11 ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു.

ആദ്യ ദിനത്തിൽ
സിന്റി സ്റ്റാൻലിയുടെ കവിതാസമാഹാരമായ
സന്ധ്യകളിലൂടെ കടലിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി സെബാസ്റ്റ്യൻ, അരുൺ ഗാന്ധിഗ്രാമിന് പുസ്തകം നൽകിക്കൊണ്ട് നിർവ്വഹിച്ചു.

പ്രൊഫ സാവിത്രി ലക്ഷ്മണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.

സിമിത ലെനീഷ്, രാധാകൃഷ്ണൻ വെട്ടത്ത്, രാധിക സനോജ്, മുഹമ്മദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here