ജില്ലാ ശിശുക്ഷേമസമിതി വെള്ളിയാഴ്ച രാവിലെ 9.30-ന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ ഏകദിന ഭാഷ, സാഹിത്യ പഠന പരിപാടി സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. ഉഷാകുമാരി ഉദ്ഘാടനം നിർവഹിക്കും. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. കുട്ടികൾക്കുള്ള പഠന പരിപാടിയാണ്. 9447330726 ഫോൺ നമ്പറിലെ വാട്ട്സാപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സമിതി അറിയിച്ചു.