പ്രതിഭാസംഗമവും സർഗസമീക്ഷ ശില്പശാലയും

 

 

സ്കൂൾ യുവജനോത്സവങ്ങളുടെ പരിമിതി മറികടക്കാനും കുട്ടികളുടെ കലാപോഷണത്തിനും പ്രതിഭാന്വേഷണ ശില്പശാലകൾ ഉപകരിക്കുമെന്ന് കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കീഴില്ലം സഹകരണ ബാങ്ക് സംഘടിപ്പിച്ച പ്രതിഭാസംഗമവും സർഗസമീക്ഷ ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായി. ആർട്ടിസ്റ്റ് വാസുദേവൻ, കാർട്ടൂണിസ്റ്റ് ശത്രു, മഹേഷ് മോഹൻ, രാജപ്പൻ എസ്. തെയ്യാരത്ത്, രവി എസ്. നായർ, പി.കെ. രാജീവൻ, അനൂപ് ശങ്കർ, ഇ.വി. ജോർജ് എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 65 വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്. ക്വിസ് മത്സരവും നടന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here