സാഹിത്യ സാംസ്‌കാരികോത്സവം നാളെ

കാക്കനാടൻ സാഹിത്യ പഠനഗവേഷണ കേന്ദ്രവും പേപ്പർ പബ്ലിക്കയും ചേർന്ന് സംഘടിപ്പിക്കുന്ന സാഹിത്യ സാംസ്‌കാരികോത്സവം തിങ്കളാഴ്ച പുത്തൻചന്ത കിങ്‌സ് ഹാളിൽ നടക്കും. രാവിലെ 10.30-ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ‘എഴുത്തിലെ അദൃശ്യ പക്ഷങ്ങൾ’ എന്ന വിഷയത്തിലൂന്നിയ സമ്മേളനത്തിൽ ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ, ബാബു കുഴിമറ്റം, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, ബി.പ്രേമാനന്ദ്, എസ്.കമറുദീൻ എന്നിവരെ ആദരിക്കും.

ചാവർകോട് സി.എച്ച്.എം.എം. കോളേജിലെ ‘കനിവ്’ സോഷ്യൽ ക്ലബ്ബ്, തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർമാർ എന്നിവരെയും ആദരിക്കും. 2.30-ന് ‘ഫാസിസ കാലത്തെ എഴുത്തും ജീവിതവും’ എന്ന വിഷയത്തിൽ സാംസ്‌കാരിക വർത്തമാനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.
കെ.വി. മോഹൻകുമാർ, നടൻ മധുപാൽ, ഡോ.സുനിൽ സി.ഇ. എന്നിവരെ ആദരിക്കും. കലാ, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ 55 പ്രതിഭകളെ അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here