കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പ്

 

കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പിൽ മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണന് തോൽവി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് സി രാധാകൃഷ്ണൻ മസരിച്ചത്. ഡൽഹി സർവകലാശാലാ ഹിന്ദി വിഭാഗം മേധാവി കുമുദ് ശർമയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വോട്ടിനാണ് വിജയം.ഔദ്യോഗിക പാനലിന് എതിരെയാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്.

മുൻ വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശിക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 92 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്.

മാധവ് കൗശികിനെ പ്രസിഡന്റും എഴുത്തുകാരൻ സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാൻ നേരത്തെ ഔദ്യോഗിക പാനലിന് നീക്കമുണ്ടായിരുന്നു. എന്നാൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും ഒരു വിഭാഗം സാഹിത്യകാർ ശക്തമാക്കിയതൊടെയാണ് തിരഞ്ഞെടുപ്പിനുള്ള വഴി തുറന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here