കോട്ടയത്ത് സാഹിത്യ മ്യൂസിയം വരുന്നു

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് കോട്ടയത്ത് സാഹിത്യ മ്യൂസിയം വരുന്നു. ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നു. എഴുത്തുകാരുടെ ലോകത്തെ ആദ്യ സഹകരണസംഘമായ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാ പ്രസ് വളപ്പിലാണ് സാഹിത്യ മ്യൂസിയം ഒരുങ്ങുക.

വായനശാല, തിയറ്റര്‍, ഗവേഷണകേന്ദ്രം തുടങ്ങി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഭാഷാ സാഹിത്യ മ്യൂസിയം വൈജ്ഞാനിക വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമാവും. കോട്ടയത്ത് സാഹിത്യ മ്യൂസിയം എന്ന പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here