കായിപ്പുറം നവജീവൻ ഏർപ്പെടുത്തിയിട്ടുള്ള ജോസ് ജെ. ചാലങ്ങാടി സ്മാരക സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 5,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
രണ്ടുവർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച കൃതിയുടെ രണ്ടുപ്രതി നവജീവൻ സാഹിത്യ നിർണയ കമ്മിറ്റി, കായിപ്പുറം, മുഹമ്മ പി.ഒ. എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിനു മുമ്പ് ലഭിക്കണം.