അത്താഘോഷത്തിന്റെ ഭാഗമായുള്ള കല-സാഹിത്യ മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് ലായം കൂത്തമ്പലത്തിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനിൽ ഞാളിയത്ത് ഉദ്ഘാടനം നിർവഹിക്കും.
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായിരിക്കും. സുനിൽ ഞാളിയത്ത്, മിസ്റ്റർ ഏഷ്യ ആയി തിരഞ്ഞെടുക്കപ്പെട്ട അതുൽ കൃഷ്ണൻ, മിസ്റ്റർ ഏഷ്യ സീനിയർ മെൻസ് ബോഡി ബിൽഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ആർ.കെ. സൂരജ്, ശുചീകരണത്തിന് ബി.ആർ. അംബേദ്കർ ഫെലോഷിപ്പ് ദേശീയ പുരസ്കാരം ലഭിച്ച ഗൃഹേശ്വരി എന്നിവരെ യോഗത്തിൽ ആദരിക്കും.