സാഹിത്യ ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു

കേരള ആർട്ട് ആൻറ് ലിറ്ററേച്ചർ അക്കാഡമി (കല) മഞ്ചേരിയുടെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു. കഥ കവിത എന്നീ മേഖലകളിലെ പുതിയ പ്രവണതകളും എഴുത്തും പരിചയപ്പെടുത്താനുദ്ദേശിച്ച് നടത്തുന്ന ത്രിദിന ക്യാമ്പിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാർ മൗലികവും ഹ്രസ്വവുമായ രണ്ട് രചനകൾ (കഥ, കവിത) ബയോഡാറ്റയോടൊപ്പം kalaspacemanjeri@gmail.com എന്ന മെയിലിൽ നവം: 10 നകം അയക്കുക. പ്രായപരിധിയി: മുപ്പത്തിഅഞ്ച് വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് വിവരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: മൊബൈൽ: 9447004690, 9947710650, +918129390900

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here