പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മ്മ ഡോ. എം ലീലാവതിക്ക് സമർപ്പിച്ചു. 1,11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആര്‍. രാമചന്ദ്രന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായാണ് പുരസ്‌കാരത്തിന് ലീലാവതി ടീച്ചറെ തെരഞ്ഞെടുത്തത്.