‘സാഹിത്യവും ചരിത്രവും’ എന്ന പൊതുശീർഷകത്തിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര 2022 ജൂൺ 20, 21, 22 തീയതികളിൽ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. സുനിൽ പി. ഇളയിടമാണ് പ്രഭാഷകൻ. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്യും. സാഹിത്യവും ചരിത്രവും: അർത്ഥപരിണാമങ്ങൾ, രൂപം എന്ന ചരിത്രബന്ധം, വായന, അനുഭൂതി, ചരിത്രം എന്നീ വിഷയങ്ങളിലാണ് പ്രഭാഷണങ്ങൾ.