കേരള സാഹിത്യ അക്കാദമി പുസ്തകപ്രസാധനരംഗത്തെ പ്രൂഫ് വായനക്കാർക്കുവേണ്ടി രണ്ടുദിവസത്തെ ശില്പശാല നടത്തുന്നു.
ഓഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ അക്കാദമിയിൽവെച്ചാണ് ശില്പശാല നടക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് പ്രവേശനം. വെള്ളക്കടലാസിൽ വിശദമായി തയ്യാറാക്കിയ ബയോഡേറ്റ ഫോട്ടോ സഹിതം 2022 ജൂലായ് 15-നുമുമ്പായി അപേക്ഷിക്കണം.
വിലാസം: സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ-20 ഇ. മെയിൽ publications@keralasahityaakademi.org ഫോൺ: 0487-2331069.