ഡാലസ്: 2020 ഒക്ടോബര്‍ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. ആഷാ ആന്‍ ഫിലിപ്പിനൊപ്പം’ എന്ന പേരിലാണ് നടത്തുന്നത്. ഡോ. ആഷാ പ്രഗത്ഭയായ വെറ്ററിനറി ഡോക്ടറും അമേരിക്കയിലെ ഇന്‍ഡ്യാന യൂണിവേഴ്സിറ്റിയില്‍ വൈറോളജി ഗവേഷണ വിദ്യാര്‍ത്ഥിനിയുമാണ്. ആനുകാലിക പ്രസക്തിയുള്ള കൊറോണ വൈറസിനെക്കുറിച്ചും കൊവിഡ്-19 രോഗത്തെക്കുറിച്ചും ആഷയോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്തുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2020 സെപ്റ്റംബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. ജോര്‍ജ്ജ് തോമസിനൊപ്പം’ എന്ന പേരിലാണ് നടത്തിയത്. അമേരിക്കയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനും അമേരിക്കന്‍ മലയാളിയുമായ ഡോ. ജോര്‍ജ്ജ് തോമസാണ് മുഖ്യപ്രഭാഷണം നടത്തിയത്. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആധികാരികമായി അദ്ദേഹം നല്‍കിയ മറുപടികള്‍ ശ്രദ്ധേയവും വിജ്ഞാനപ്രദവുമായിരുന്നു. സമീകൃത ആഹാരഭോജനം വ്യായാമം വ്യക്തിശുചിത്വം മാനസികോല്ലാസം ആവശ്യത്തിനുള്ള ഉറക്കം തുടങ്ങിയവ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
ഡോ: സി. പി. മാത്യു, ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. ആഷാ ഫിലിപ്പ്, സി. എം. സി., ജോണ്‍ ആറ്റുമാലില്‍, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ജോണ്‍ ആറ്റുമാലില്‍, ജോര്‍ജ്ജ് തോമസ് നോര്‍ത്ത് കരോളിന, ആന്റണി, ജോസഫ് പൊന്നോലി, തോമസ് എബ്രഹാം, രാജു തോമസ്, ദിലീപ്, ജിബി, ജോര്‍ജ്ജ്, കൃഷ്ണേന്ദു, തോമസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജേക്കബ് കോര, ചാക്കോ ജോര്‍ജ്ജ്, തോമസ് മാത്യു, ജോസഫ് മാത്യു, വര്‍ഗീസ് ജോയി, ജേക്കബ് സി. ജോണ്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..
Click this button or press Ctrl+G to toggle between Malayalam and English