ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം എം. ബഷീറിന്

 

ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം എം.ബഷീറിന്. “പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ഡോ:സോമൻ കടലൂർ (ചെയർമാൻ), എം.പി.അനസ്, കെ.രതീഷ് എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. പുരസ്കാരം ജനുവരി 7 ന് ഉച്ചതിരിഞ്ഞ് 2 മണി മുതൽ കേരള സാഹിത്യ അക്കാദമിയും കെ.പി.കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി മേപ്പയ്യൂരിൽ സംഘടിപ്പിക്കുന്ന കെ.പി.കായലാട് അനുസ്മരണ പരിപാടിയിൽ സമർപ്പിക്കും. പരിപാടി ഡോ:സുനിൽ പി ഇളയിടം പരിപാടി ഉദ്ഘാടനം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here