ലിറ്റാര്‍ട്ട് കഥാ പുരസ്‌കാരം 2021; കൃതികൾ ക്ഷണിച്ചു

ലിറ്റാര്‍ട്ട് ബുക്‌സ് & മീഡിയ സംഘടിപ്പിക്കുന്ന കഥാമത്സരത്തില്‍ പങ്കെടുക്കാന്‍  അവസരം. കൂടുതൽ വിവരങ്ങൾ താഴെ പറയുന്നതാണ്.
പാൻഡെമിക്ക് ഫിക്ഷൻ ആണ് യോണർ. പ്രായപരിധി ഇല്ല.
മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം,
അവാർഡ്ഒന്നാം സ്ഥാനത്തെത്തുന്ന കഥയ്ക്ക് പുരസ്‌കാരവും പതിനായിരം രൂപയും നല്‍കും.അവസാന റൗണ്ടിലെത്തുന്ന ഏറ്റവും മികച്ച 10 കഥകള്‍ ലിറ്റാര്‍ട്ട് മീഡിയയില്‍ പ്രസിദ്ധീകരിക്കും.

നിബന്ധനകള്‍;

വേഡ് ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്താണ് (MS Word File, Font Size 12) കഥ അയക്കേണ്ടത്.
അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സമൂഹമാധ്യമങ്ങളിലോ മറ്റ് എവിടെയെങ്കിലുമോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള കഥ മത്സരത്തിന് പരിഗണിക്കുന്നതല്ല.
അയക്കുന്ന വ്യക്തിയുടെ പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം.
രചനകള്‍ editor@litart.media എന്ന ഇ-മെയില്‍ വിലാസത്തില്‍ മാത്രം അയക്കുക. മെയിലില്‍ സബ്ജക്ട് ‘Litart Short Story Award 2021’ എന്ന് ചേര്‍ക്കണം.അവസാന തീയതി 2021 ഫെബ്രുവരി 28

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here