നഗരസഭയുടെ അനാസ്ഥയിൽ ചാപിള്ളയായി ലയൺസ്‌ ക്ലബ് വായനശാല

വായന ശാലയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം ആയിട്ടും പ്രവർത്തനം തുടങ്ങാത്തത്തിൽ നാട്ടുകാരുടെ പ്രതിഷേധം. നഗരസഭ ഏഴാം വാര്‍ഡില്‍ കഴിഞ്ഞ വര്‍ഷമാണ് അംഗന്‍ വാടിയുടെ കൂടെ ചാലക്കുടി ലയസ് ക്ലബ് നാട്ടുകാർക്കായി ലൈബ്രറി നിർമിച്ചു നൽകിയത് . വൈസ് ചൈരംന്റെ വിരോധമാണ് പദ്ധതി നീണ്ടു പോകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും മറ്റും വാഗ്ദാനം ചെയ്‌തെങ്കിലും അതും വെറുതെ ആയിപ്പോകുകയാണ് ഉണ്ടായത്. ലക്ഷങ്ങള്‍ മുടക്കിയാണ് ലയസ് ക്ലബ്ബ് മനോഹരമായ കെട്ടിടം നൽകി എങ്കിലും അത് നാട്ടുകാർക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ നഗരസഭക്ക് ആയിട്ടില്ല .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here