വി.കെ. ഉണ്ണികൃഷ്ണന്‍ സ്മാരക സാഹിത്യ പുരസ്‌കാര സമർപ്പണം പതിനൊന്നിന്

 

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര ഏര്‍പ്പെടുത്തിയ വി.കെ. ഉണ്ണികൃഷ്ണന്‍ സ്മാരക സാഹിത്യ പുരസ്‌കാരം പുതുതലമുറ എഴുത്തുകാരി ലിജി മാത്യുവിന് പതിനൊന്നിന് സമ്മാനിക്കും . ലിജി മാത്യുവിന്റെ ദൈവാവിഷ്ടര്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഫെബ്രുവരി 11-ന് ഉച്ചക്ക് ഒരു മണിക്ക് സര്‍വ്വകലാശാല അസംബ്ലി ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പുരസ്‌കാരം സമ്മാനിക്കും. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ സ്മാരക പ്രഭാഷണം നടത്തും. സര്‍വ്വകലാശാല സെനറ്റ് അംഗം പി.പത്മകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here