
വെളിച്ചം കെട്ടൊരെന്റെ വീചികളിൽ- ചിലയ്ക്കുന്നൂ കിളികളായിരം.
കരിനീല മഷി പടർന്നൊരാ പുഴ- യൊഴുകുന്നിന്നൂ കളകളം.
ചോര നിലച്ചു ചിരിക്കുന്നൂ- നിന്റെയധരങ്ങളോമലേ,
പാപ പാദങ്ങൾക്കടിയിൽ-
പിടയുന്നില്ലിന്ന് പൂക്കൾ,
പ്രതിഛായകളില്ല –
തിളങ്ങുന്ന തുളളിമഞ്ഞിനിന്നു. മരണമേൽക്കുന്നൂ നമ്മളെ- മണമില്ലാതാകുന്നെനിക്കും,നിനക്കും. വിടരുന്നൂ, വിളക്കില്ലാതെ- വെളിച്ചമിന്നെന്റെയിടനാഴിയിൽ. ഒഴുകിപ്പരക്കുന്നവിടെയെന്റെ പൂവും, പൂമ്പൊടിയും, പൂമ്പാറ്റകളും.
Click this button or press Ctrl+G to toggle between Malayalam and English