ജീവിതംകൊണ്ട് കവിതയെഴുതുന്നവർ

കവിതകൊണ്ടെഴുതുകയല്ല ജീവിതം
ജീവിതംകൊണ്ടെഴുതുന്നു കവിത
അതിൽ കവിതകളെഴുതി കവിയാകുന്നവർ
കവിയായിട്ടു കവിതകളെഴുതുന്നവർ
പഴമപോലെ പ്രകൃതിയും പ്രണയവും
നേരായ ലോകവും ആധാരമായുള്ള
സൗന്ദര്യബോധമായ് കാത്തുസൂക്ഷിക്കുന്നവർ

ജീവിതം വരിപോലെ മെനഞ്ഞ്
എഴുതിവരുംതോറുമോരു കവിതയായ്
തെളിയിക്കുന്നവർ
ജലകല്പിതമായ അനുഭവങ്ങളിൽനിന്നും
ഊറിയസന്ദേശം വഹിക്കുന്നവർ
ഒന്നിലും കവിത തേടാതെ എന്തിലുംകവിതകണ്ട്‌
ജീവിതംകൊണ്ട് കവിതയെഴുതുന്നവർ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here