മിഷേൽ ഒബാമയുടെ ആത്മകഥ പുറത്തുവരുന്നു. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയെന്ന നിലയിൽ ഉള്ള ജീവിതവും അതിന് മുൻപുള്ള വെല്ലുവിളികളും എല്ലാം പുസ്തകത്തിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ആത്മകഥയുടെ പേര് ബികമിങ് (Becoming)എന്നാണ് . നവംബർ 13നു പ്രകാശനത്തോടനുബന്ധിച്ചു മിഷേൽ ആഗോള പര്യടനം നടത്തുമെന്നു പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. ആറു കോടി ഡോളറാണു മിഷേലിനു പ്രതിഫലം കൊടുക്കുന്നത് ഒരേ സമയം 24 ഭാഷകളിലാണു പുസ്തകം പുറത്തിറങ്ങുന്നത്. പ്രഥമവനിതയായിരുന്നപ്പോൾ മിഷേൽ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടു തന്നെ പുസ്തകം ചൂടപ്പം പോലെ വിറ്റുപോകുമെന്നു പ്രസാധകർ കരുതുന്നു.
Home പുഴ മാഗസിന്