ഫോട്ടോഗ്രഫി മത്സരം

ലൈഫ് മിഷൻ നിർമ്മിച്ച രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വിഷയം: രണ്ട് ലക്ഷം വീടുകളും അതിലേറെ പുഞ്ചിരികളും (ലൈഫ് പദ്ധതിമൂലം കുടുംബങ്ങളിൽവന്ന മാറ്റമായിരിക്കണം ഫോട്ടോയിൽ പ്രതിഫലിക്കേണ്ടത്)

ഫോട്ടോയിൽ ഉൾപെടുന്നവരുടെ രേഖാമൂലമുള്ള അനുമതി,  പൂർണ മേൽവിലാസം, ഫോൺ നമ്പർ, ചിത്രം അയയ്ക്കുന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോ, ഫോൺ നമ്പർ, മേൽവിലാസം എന്നിവ ഉൾപ്പെടുത്തി വേണം ചിത്രങ്ങൾ അയക്കാൻ.

മത്സരത്തിൽ അയക്കുന്ന ചിത്രങ്ങളുടെ പൂർണ ഉടമസ്ഥാവകാശം ലൈഫ് മിഷന് നൽകുന്ന സമ്മതപത്രവും ഒപ്പം വയ്ക്കണം. #LIFEMissionKerala എന്ന ഹാഷ്ടാഗ് സഹിതം  ചിത്രങ്ങൾ  ലൈഫ് മിഷന്റെ ഫേസ്ബുക്ക് പേജിലോ ഇൻസ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്യാം
ലൈഫ് മിഷൻ  ഇമെയിലിൽ  (media.life@kerala.gov.in) അയക്കുന്ന ചിത്രങ്ങൾ മാത്രമാവും സമ്മാനത്തിന് പരിഗണിക്കുക.ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം.ഒന്നാം സമ്മാനം 25,000 രൂപ. രണ്ടാം സമ്മാനം 15,000 രൂപ. മൂന്നാം സമ്മാനം 10,000 രൂപ. ചിത്രങ്ങൾ കിട്ടേണ്ട  അവസാന തിയതി: മാർച്ച് 17, 2020.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here