ജീവഗന്ധികൾ

വേദനകൾ നിറച്ച പളുങ്ക് പാത്രം ഒഴുക്കാൻ ഒരു കടൽ തേടിയയാളും
മരണത്തെ പരിണയിക്കാൻ വെമ്പുന്ന
മറ്റൊരാളും കണ്ടുമുട്ടുന്നു…

യാത്ര തുടങ്ങാമെന്നാരോ പറയുന്നു
കാൽവണ്ടികൾ ഉരുണ്ടു തുടങ്ങുന്നു
കാണാക്കാഴ്ചകളിലേക്കു പാതകൾ തെളിഞ്ഞു തുടങ്ങുന്നു

നഷ്ടങ്ങൾ നഷ്ടമായവർ,കൂട്ടത്തിൽ ഒറ്റയായവർ,
അഴൽ മെത്തകളിൽ മന്ദഹാസം വരച്ചിടുന്നവർ,
സ്നേഹത്തിൽ നിന്നോടിയൊളിക്കുന്നവർ,
പ്രണയതരികൾ പെറുക്കിയെടുക്കുന്നവർ, അങ്ങനെയങ്ങനെ…

കണ്ണു ചൂണ്ടിയ ഇരയിലേക്കു മുഖംമൂടിയഴിച്ചിരുവരും നോക്കുന്നു.
തുറക്കാത്ത വാതിലുകൾ തുറക്കുന്നു.
അവസാന ശ്വാസം വിഴുങ്ങിയ സന്തോഷം അരുതേ എന്ന വിളിക്കു കാതോർക്കുന്നു.

മരണം ആദ്യമെത്തുന്നു, മറ്റെയാൾക്കു പളുങ്കു പാത്രം നീട്ടി
കടൽ കണ്ടിട്ടു മരിക്കാൻ ആദ്യത്തെയാൾ തയ്യാറാകുന്നു.
ഇരുവരുടെയും പാദങ്ങൾ പിന്തുടർന്നയാൾ മരണത്തെ കൊല്ലുന്നു,
പളുങ്കു പാത്രം എറിഞ്ഞുടക്കുന്നു..

പുറത്തേക്കൊഴുകിയ വേദനകൾ
അവരിരുവരേയും കണ്ടു ഉള്ളറിഞ്ഞു ചിരിക്കുന്നു.
കൈയകലം മരിക്കാൻ സമയമായെന്ന് ഓർമിപ്പിക്കുന്നു..
മിടിപ്പുകൾ സംസാരിച്ചു തുടങ്ങുന്നു….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here