ഏക കോശങ്ങൾ ഭൂമി പട്ടയം തിരിച്ച്‌ എടുക്കുമ്പോൾ

This post is part of the series കോവിഡ് കാലത്തെ തിരിഞ്ഞുനോട്ടങ്ങൾ

പാഠം ഒന്ന്

വിമാന താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ഞാൻ രാവിലെ തന്നെ എത്തി. ഞങൾ കണ്ട് മുട്ടുന്നത് ദ്വീപിന്റെ നടു ഭാഗത്തുള്ള വേറെ ഒരു നഗരത്തിലാണ് . എന്നെ തലസ്ഥാന നഗരത്തിൽ നിന്നും ഒരു മണിക്കൂർ മുമ്പേ വിമാനം അവിടെ എത്തിച്ചിരുന്നു ! മഴകളും മരങ്ങളും നിറഞ്ഞാടുന്ന കൊച്ചു നഗരത്തിൽ നിന്നാണ് സുഹൃത്ത് വരുന്നത് ! ജോലിയുടെ ഭാഗമായി Vietnam നിന്ന് വരുന്ന Mongolia മുഖം ഉള്ള, ഇനിയും തമ്മിൽ കാണാത്ത സുഹൃത്താണ് !! ഒരു ഔപചാരിക സുഹൃത്ത് !!!

ഫെബ്രുവരി ,പ്രായം കഴിഞ്ഞു വിട പറയാൻ തുടങ്ങുന്നു . കൊച്ചു വിമാന താവളം ഓരോ വിമാനം വരുമ്പോഴും ,കുന്നിക്കുരു കുപ്പി മറിഞ്ഞ പോൽ കവാടം നിറയും.
ഞാൻ മുഖപടം അണിഞ്ഞി രുന്നു. Covid 19, lobby പുറത്ത് ചെടികൾ നിറഞ്ഞ വരാന്തയിൽ നിറഞ്ഞ പുകയില മേഘങ്ങൾ ക്കടിയിൽ ഞങ്ങളുടെ സംസാരവിഷയം ആവാൻ തുടങ്ങിയ കാലം.

കാണാത്ത മുഖങ്ങൾ ആയിട്ടും , തിരിച്ചറിയ ലുകൾക്ക് മുഖപടം ഞങൾ ക്കിടയിൽ ഒരു തടസ്സം ആയില്ല. Driver സുഹൃത്തിന്റെ പേരെഴുതി പിടിച്ചിരുന്നു ! കുഞ്ഞ് കുട്ടികളെ പോൽ എനിക്ക് ചുറ്റും ഓടി നടന്നിരുന്ന വായു തന്മാത്രകൾ മൂന്ന് പാളികളിൽ വരമ്പിട്ടു നിർത്തിയ കഷ്ടം മാത്രം !!

പേര് കണ്ട് ഞങ്ങളുടെ അടുത്തേക്ക് വരുന്ന ആളെ കണ്ടു്. Driver bag വാങ്ങി നടന്നപ്പോൾ ,മുഖപടത്തിന് മേൽ കണ്ണിൽ തെളിഞ്ഞത് ചിരിയോ ആവോ ! ഒരു സർക്കാരും വരിപ്പണം പിരിക്കാത്ത പുഞ്ചിരി അനാഥ പ്രേതമായി ചുണ്ടില് ടിയാൻ ഒരു കാരണം കൂടി!!

ഡ്രൈവർ ഈ രാജ്യത്തെ ഭാഷയിൽ പറഞ്ഞു, ഓഫീസിൽ പോകുന്നതിനു മുമ്പ് ഒരു പ്രത്യേക ആശുപത്രിയിൽ പോയി പരിശോധന നടത്തണം , എന്നിട്ടേ അങ്ങോട്ട് പോകാൻ പറ്റൂ !

ഞാൻ അത് സുഹൃത്തിനോട് പറയവെ , പുരികങ്ങൾ എന്നോട് പറഞ്ഞത് മനസ്സിലായിട്ടും ,driver ഓട് ഒന്നും പറഞ്ഞില്ല ! ആശുപത്രി പടിയും താണ്ടി , അകത്തോട്ടു, ആരുടെയോ നിർദ്ദേശങ്ങൾ കേട്ട്, പഴയ ഓടിട്ട കെട്ടിടങ്ങൾ ക്കിടയിലൂടെ driver, വണ്ടി ഓടിച്ചു ! അറ്റത്തുള്ള ഒരു കെട്ടിടത്തിന് മുന്നിൽ വണ്ടി നിർത്തി. പ്രത്യേക വസ്ത്ര മിട്ട ഒരു മധ്യ വയകൻ വന്ന് എന്നോട് നമസ്കാരം പറഞ്ഞു, വിരൽ ചൂണ്ടി ഒരു വാതിൽ കാണിച്ചു ടെസ്റ്റ് നടത്താൻ ക്ഷണിച്ചു . എന്റെ പിറകെ സുഹൃത്തും വന്നു ,പതിയെ !
എനിക്ക് ഇതെല്ലാം ആദ്യ കാഴ്ചകളും അനുഭവങ്ങളും ആയിരുന്നു.

വാതിലിൽ sanitizer കുപ്പി , പുളിങ്കൊമ്പിൽ തൂങ്ങി നിന്ന പാശയോഗം ഉണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്ന ബാല്യകാല സുഹൃത്തിനെ ഓർമിപ്പിച്ചു. ഞെക്കി യത് അത്രയും കാറ്റായി പുറത്തുവന്നു . പണ്ടു പഠിച്ച ശാസ്ത്ര സിദ്ധാന്തം !! അത് കണ്ട് എന്റെ തോളിന് മേലെ വാതിലിലൂടെ കണ്ണ് എറിഞ്ഞ പരിശോധനാ മുറി കണ്ട സുഹൃത്ത് , പെട്ടെന്ന് തിരികെ പോകണം എന്ന് പറഞ്ഞു.
പുറകെ ചെന്ന് എന്നോട് പറഞ്ഞു , “ഇവിടെ ടെസ്റ്റ് ചെയ്യാൻ ഞാനില്ല ! എന്നെ ഹോട്ടലിൽ കൊണ്ടു വിടൂ”.
കുറച്ചൊക്കെ കാര്യങ്ങൾ ഊഹിച്ച് ഞാൻ, കാറിൽ കയറി ഹോട്ടലിലേക്ക് പോകാൻ ഡ്രൈവറോട് പറഞ്ഞു.

വളരെ നാളുകൾക്ക് മുമ്പ് തീരുമാനിച്ചുറപ്പിച്ച കൂടിക്കാഴ്ച ആശുപത്രി വരാന്തയിൽ അവസാനിപ്പിച്ചു ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.
ഉച്ചഭക്ഷണ മേശയിൽ തുടർന്ന് അദ്ദേഹം എന്നോട് പറഞ്ഞു” എൻറെ പ്രധാന ഓഫീസിൽനിന്നും നിർദേശമുണ്ട്, ആശുപത്രികൾ ഒഴിവാക്കണം, അതും ആൾത്തിരക്ക് കൂടിയ ഇത്തരത്തിലുള്ള ആശുപത്രികൾ. ചൈനയിൽ പലർക്കും അസുഖം പകർന്നത് ആശുപത്രിയിൽ നിന്നത്രെ “

പാഠം 2

മഴമേഘങ്ങൾ ഒത്തുകൂടി മഴ പെയ്യാതെ പിരിഞ്ഞുപോയ ഒരു മധ്യാഹ്നം. സുഹൃത്ത് എന്നെ പുകയിലയുടെ പുകച്ചുരുൾ കാണാൻ താഴെ ക്ക് ക്ഷണിച്ചു. Covid 19 കുറേക്കൂടി കുപ്രസിദ്ധനായ കഴിഞ്ഞിരുന്നു. ഞങ്ങളുടെ സ്വകാര്യതയിലേക്ക് അവൻറെ കടന്നുകയറ്റവും. ലോബിക്ക് പുറത്തുള്ള ഉള്ള ഇടനാഴികൾ ഞങ്ങളോട് വിട പറയുന്ന കാലം.. തറനിരപ്പിൽ അടിയിലെ വണ്ടികൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഞങ്ങൾ ഒത്തുകൂടി. അവൻറെ ഡിവിഷനിലെ അവസാനത്തെ രണ്ട് പെൺകുട്ടികളെ കൂടി പറഞ്ഞു വിടുന്നു. ജപ്പാൻ നിർമിതമായ മെലിഞ്ഞ കൊലുന്നനെയുള്ള സിഗരറ്റ് ആഞ്ഞു വലിച്ച് ഒരു ഇടവേളക്ക് ശേഷം എന്നോട് പറഞ്ഞു, അടുത്തമാസം ഞാനും !!! ഞങ്ങളുടെ നിശബ്ദതയ്ക്ക് മുകളിൽ പുകച്ചുരുൾ വട്ടമിട്ട് പറന്നു. പിന്നിലെ തൂണിൽ മറന്ന കാറ്റ് അതിനെ കൊത്തി പറന്നകന്നു.

ഇവിടെ ജനിച്ച ച പെൺകുട്ടിയെ വിവാഹം കഴിച്ച മൂന്ന് കുട്ടികളുള്ള അവന്റെ കണ്ണിൽ, ഒരുപാട് ചോദ്യങ്ങൾ , അടുത്ത പുകയിലേക്ക് പോകുന്നതിനു മുൻപ് തിളച്ചുമറിയുന്നത് കണ്ടു! അന്നു വൈകിട്ട് ഒന്നിച്ചാണ് ഞങ്ങൾ രണ്ടുപേരും താമസസ്ഥല സമുച്ചയത്തിലേക്ക് മടങ്ങി പോയത് ! Covid 19 അന്താരാഷ്ട്ട്രൻ ആവുകയായിരുന്നു, അതോടെ പ്രശ്നങ്ങളും !!

പാഠം 3

ഉച്ചയൂണിന് മുൻപാണ് എല്ലാവരുടെയും ഈമെയിലിൽ ഒരു internal മെമ്മോ വന്നിറങ്ങിയത്. 33% ശമ്പളം കുറയ്ക്കുന്നു , ഈ വർഷ അവസാനം വരെ! ബോണസ് സുകളെ വിട, മറ്റ് ആനുകൂല്യങ്ങളെ വിട !! Covid ശരിക്കും അപകടകാരി ആകാൻ തുടങ്ങിയിരിക്കുന്നു. ചൈനയിൽ നിന്ന് വരുന്ന കൊറിയർ പാക്കേജുകൾ മാത്രം ഭീഷണിയായി ഉറങ്ങിയിരുന്ന അവൻ ഞങ്ങളുടെ ജീവിതത്തിലേക്കും കടന്നുകയറാൻ തുടങ്ങിയിരിക്കുന്നു.മറ്റ് ആരുടെയൊക്കെയോ പ്രശ്നമാണെന്ന് കരുതിയ അവൻ എൻറെ പോക്കറ്റിൽ തുള തീർക്കാൻ തുടങ്ങി എന്നറിഞ്ഞ നിമിഷങ്ങൾ !!

ഉച്ചയൂണിന് ശേഷം ഉള്ള കൂടിക്കാഴ്ചയിൽ പ്രധാനവിഷയം അവൻ തന്നെയായിരുന്നു. കുറയുന്ന കച്ചവടങ്ങലെ കുറിച്ചും ഇനി വരാൻ പോകുന്ന ദിനങ്ങളിൽ വീട്ടിൽനിന്ന് ജോലി ചെയ്യുന്നതിൻറെ സാധ്യത യെക്കുറിച്ചുള്ള ചർച്ചകൾ തുടർന്നു.
ഭിത്തിയിൽ കുറിച്ചിട്ട വാക്കുകൾക്കുള്ളിൽ അർത്ഥം തെളിഞ്ഞു തെളിഞ്ഞു വരുന്നതുപോലെ.

ഓഫീസിൽ പിരിഞ്ഞു പോകുന്ന പലരുടെയും ഉം മുഖങ്ങളിൽ ദൈന്യത അപ്രത്യക്ഷമാകാൻ തുടങ്ങി. പിരിഞ്ഞുപോകലുകൾ പ്രവർത്തിക്കുന്നവരുടെ അളവുകോലുകൾ അല്ലാതെ ആകാൻ തുടങ്ങിയിരിക്കുന്നു. വെള്ളത്തിൽ അകപ്പെടാൻ പോകുന്ന കപ്പലിനെ അരുകിലേക്ക് എത്തപ്പെടുന്ന ഭാരങ്ങൾ ഉടെ ടെ നിസ്സംഗത മാത്രം !! ചത്ത ചിരികൾ മറക്കാൻ മുഖപടം അനുഗ്രഹമായ കാലം!!

പാഠം 4

വീട്ടിലിരുന്ന് ജോലി തുടങ്ങി.
അടുത്ത മാസത്തെ കച്ചവട അക്കങ്ങൾ ചർച്ചചെയ്തു അവസാനിച്ചു. ഒരുദിവസം രാവിലെ വീണ്ടും ഒരു ഈമെയിൽ, സംഘത്തിലുള്ള മറ്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കണം !! മുതലാളികൾ മുതൽ കൂടുതൽ അള്ളി പിടിക്കാൻ തുടങ്ങി. ഭർത്താവില്ലാത്ത വരും, കുട്ടികൾ ഒരുപാടുള്ള വരും, തനിയെ താമസിക്കുന്നവരും അവരെല്ലാം ഇനിയെങ്ങനെ. അവരുടെ മറുപടികളിൽ കണ്ണുനീരും തേങ്ങലും ഉണ്ടായിരുന്നു.

തോൽവി മുൻകൂട്ടിക്കണ്ട് സൈന്യാധിപനെ പോലെ ഞാൻ പറഞ്ഞു, ഞാൻ ആദ്യം പോകാം!!
അംഗങ്ങളോട് എത്രകാലം പിടിച്ചു നിൽക്കാൻ കഴിയുമോ അത്രയും ചെയ്യുക.

അങ്ങനെ ശമ്പളമില്ല അവധികൾ തുടങ്ങി. ജീവിതത്തിൽ എന്നെങ്കിലും ഒരുനാൾ നായകനാവാൻ കൊതിച്ച് നിമിഷങ്ങൾ ഓർത്തു.
മറിഞ്ഞ ബസിൽ നിന്നും രക്ഷപ്പെടുത്തുന്ന നായകൻ ആയിട്ടും ,മാനം ചുവക്കുന്ന കാലത്തെ ഒരു ഒരു നാടൻ “ചെ” ആയിട്ട് മുടി നീട്ടി മുന്നിൽ നടക്കുന്നവൻ ആയിട്ടും ! അതൊക്കെ ഭാര വണ്ടിക്ക് അടിയിൽപ്പെട്ടഇട്ടു കാലമെത്രയായി !!!

ഒരു വിജയിയുടെ യുടെ തലപ്പാവു അണിഞ്ഞ് ബാഗും തൂക്കി പുറത്ക്ക നടന്നു. ഓരോ പിൻവാങ്ങലിലും ഒരു വിജയത്തിൻറെ മറുപുറം സൃഷ്ടിക്കുന്ന ചരിത്രകാരന്മാ രിൽ ഒരാളാകാൻ ശ്രമിക്കുകയായിരുന്നു ഞാനും !!

ഞാനറിഞ്ഞു അവൻ ജയിക്കുക യാണ്. അവൻ തേരോട്ടം തുടരുകയാണ്.

പാഠം 5

വീട്ടിനകത്ത് വായുവിന് ഭാരം കൂടാൻ തുടങ്ങി. പുറത്തേക്കുള്ള വാതിലുകൾ ഭിത്തിക്ക് സമം ആകാൻ തുടങ്ങി. തട്ടിൻപുറത്ത് എൻറെ തന്നെ വാക്കുകൾ ഒട്ടി പിടിക്കാൻ തുടങ്ങി. അറിഞ്ഞു, അവൻ വാതിൽ പുറം വരെ എത്തിയിരിക്കുന്നു . എനിക്ക് പോകാൻ വഴികളില്ലാത്ത പോലെ. പ്രഖ്യാപിത ശത്രുക്കൾ ആരുമില്ലാതിരുന്ന എനിക്ക് പെട്ടെന്ന് എവിടെയൊക്കെയോ ആരൊക്കെയോ ശത്രുക്കളായ പോലെ, അല്ല, എല്ലാവരും ശത്രുക്കളായ പോലെ !! കൈ ഉറയും മുഖവും ധരിച്ച് ഞാൻ എനിക്ക് തന്നെ ശത്രുവായ പോലെ.!!
സുന്ദരൻ അല്ലാതിരുന്നിട്ടും കണ്ണാടി കൂട്ടിരിക്കാൻ തുടങ്ങി.. മുഖപടം ഇല്ലാതെ ഒരു മുഖം കണ്ടു ചിരിക്കാൻ ഒരു കണ്ണാടി എങ്കിലും വേണ്ടേ !!

ചിരികളും അഭിവാദ്യങ്ങളും ചത്തു വീണ ലിഫ്റ്റുകൾ !! പ്രത്യേകമായി രൂപമാറ്റം ചെയ്യപ്പെട്ട വാതിലുകൾ. അവ തുറക്കാൻ ഇനി കൈകൾ വേണ്ട കാലു മതി.

വാട്സ്ആപ്പ് പോലുള്ള ചാറ്റിങ് അപ്ലിക്കേഷനുകളിൽ ടൈപ്പിംഗ് നിർത്തി വോയിസ് മെസ്സേജ് ചെയ്യാൻ തുടങ്ങി. ശബ്ദം കേൾക്കാൻ കൊതി തുടങ്ങിയ കാലം. പാത്രം കഴുകൽ ആണ് അടുക്കളയിലെ ഏറ്റവും ദുരിതം പിടിച്ച കർമ്മം എന്ന് തിരിച്ചറിഞ്ഞ കാലം.

പുറത്ത് ആംബുലൻസുകൾ, വിളിച്ചുണർത്തുന്ന അലാറം കളായി മാറി . കൈ കഴുകി കൈകഴുകി കൈവരകൾ കൂടുതൽ തെളിഞ്ഞു. ദുരിതങ്ങളിലേക്ക് കും വറുതി കളിലേക്കും ഉള്ള ഇടവഴികൾ പോലെ.

ജീവപര്യന്തം ശിക്ഷ നേടിയവർ ജയിലറകളിൽ തൂങ്ങി നിൽക്കാതെ ജീവിക്കുന്നത് കണ്ടു ആരാധന തോന്നാൻ തുടങ്ങിയ നിമിഷങ്ങൾ!!

പാഠം 6

ബാൽക്കണിയിൽചേർത്തിട്ട കസേരയിൽ ചാരി ഇരുന്നു കവിതകൾ കേൾക്കുന്ന സമയം. പണ്ടൊക്കെ മെല്ലെ ചൊല്ലുന്ന കവിതയോടു ഉം ആവർത്തിച്ചു ചൊല്ലുന്ന വരികൾ ഓടും അകലം കാണിച്ചിരുന്നു ഞാൻ !!!

മഴ വരുന്നുണ്ട് എന്ന സന്ദേശവുമായി കാറ്റ് ചാറി കടന്നുപോയി..
അതിനു തൊട്ടു മുമ്പ് കണ്ട മാനത്തിന് നീലിമ കൂടിയിരുന്നു. ഇപ്പോ പെയ്യുന്ന മഴയുടെ തുള്ളികൾക്ക് കണ്ണാടി ചില്ലിൻ സുതാര്യതയും.

വണ്ടി വെറുതെ കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി. താഴെ basement പോയി പോയി വണ്ടിയെടുത്ത് ഓടിക്കണമെന്ന് തോന്നി. ജന കൂട്ടങ്ങൾ ആർത്തിരമ്പുന്ന പഴയ വഴികളിലൂടെ ഒരു യാത്ര പോകാൻ ഒരു മോഹം. മഴയത്തു കൂടെ ഒരു തനി യാത്ര പോകാൻ മോഹം !!

പണ്ടൊക്കെ ലിഫ്റ്റിനു വേണ്ടി കാത്തു നിൽക്കണമായിരുന്നു. ഇപ്പൊ ശരവേഗം. താഴെ എത്തി.
പ്രവേശന കവാടത്തിനു പുറത്ത് അത് കൈകഴുകാൻ പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു.
ലോബിയിൽ നിന്ന് വണ്ടി പാർക്ക് ചെയ്തിരിക്കുന്ന ഇടത്തേക്ക് നടയിറങ്ങി പോകണം. കാവൽക്കാർ കെല്ലാം പുതു വേഷങ്ങൾ കൈയുറ, മുഖാവരണം, കയ്യിൽ ഒരു ശീത ഉഷ്ണമാപിനി. പുറത്തേക്ക് പോകുമ്പോൾ ഉപയോഗിക്കുന്നില്ല. തിരികെ വരുമ്പോൾ തീർച്ചയായും ഉപയോഗിക്കും ആയിരിക്കും !!

പണ്ടെല്ലാം സിഗ്നൽ കാത്തുകിടന്ന വണ്ടികൾ, ഇപ്പോൾ വണ്ടികൾ കാത്തുകിടക്കുന്ന സിഗ്നലുകൾ !! റോഡുകൾക്ക് എല്ലാം പെട്ടെന്ന് വീതികൂടിയ പോലെ. ഇടവഴി കഴിഞ്ഞ പ്രധാന വീഥി യിലേക്ക് കയറി. വഴികളിൽ ജനങ്ങളില്ല !!. വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. വലിയ വ്യാപാര സമുച്ചയങ്ങളിൽ പല തട്ടുകളിലായി ചത്ത സ്വപ്നങ്ങൾ പോലെ ബൾബുകൾ നിറം കെട്ട് കത്തി കിടക്കുന്നു. പണ്ടത്തെപ്പോലെ മിന്നിത്തെളിയുന്ന മാല വിളക്കുകൾ ഒന്നും കാണാനില്ല ..എത്ര പെട്ടെന്നാണ് വഴികളും കെട്ടിടങ്ങളും എല്ലാം നിശ്ചലമായത് ! ഏതോ പഴയ അമേരിക്കൻ സിനിമയിലെ ദുരന്ത ഭൂമിയിലൂടെ വണ്ടി ഓടിക്കുന്ന നായകനെ പോലെ ഞാൻ വണ്ടിയോടിച്ചു !!

മഴയിലൂടെ ഫ്ലൈ ഓവറുകൾ മുകളിലൂടെ ഏകാന്ത യാത്ര .വളരെ നാളുകൾക്ക് ശേഷം . ഈ നിശബ്ദതയുടെ തിരശ്ശീലയ്ക്കു പിന്നിൽ മയങ്ങി കിടക്കുന്നത് ഇത് ഭാവി ജീവിതത്തിൻറെ വ്യാകുലതകൾ ആണ്.
ഈ നിശബ്ദത കണ്ടു മടുത്തു. തിരിച്ചുപോകണം വീട്ടിലേക്ക് ! ഇതിലും മനോഹരമായ നിശബ്ദത, എന്നെ കാത്തിരിക്കുന്നു ഉണ്ടല്ലോ!!

പാഠം 7

അനിയത്തിയാണ് പറഞ്ഞത് നമുക്കിനി ശബ്ദ സന്ദേശങ്ങൾ അയക്കാം. മുഖങ്ങൾ ഇല്ലെങ്കിലും ശബ്ദങ്ങളായി ആരൊക്കെയോ നമുക്ക് ചുറ്റുമുള്ള ഒരു തോന്നൽ അത് നല്ലതാണെന്ന് എനിക്കും തോന്നി. അല്ലെങ്കിലും ഒന്നിലധികം പാളികൾ ആൽ മറക്കപ്പെട്ട മുഖങ്ങൾ, ഇനി പഴയത് പോലെ ആവില്ലല്ലോ. ആഴ്ചയിലൊരിക്കൽ വരുന്ന ആൾ രൂപങ്ങൾ മാത്രമാണ് എനിക്ക് ഇപ്പോൾ ഉള്ള സുഹൃത്തുക്കൾ !!!! കുടിവെള്ളം കൊണ്ടുവരുന്നവരും, പച്ചക്കറികൾ വിതരണം ചെയ്യുന്നവരുമാണ് ഇപ്പോൾ എൻറെ സുഹൃത്തുക്കൾ. ഓരോ ആഴ്ചയിലും അവർ മാറി മാറി വരും !!തലയില്ലാതെ ശബ്ദവും രൂപവും മാത്രമുള്ള കബന്ധങ്ങൾ പോലെയാണ് ആണ് എനിക്ക് അവർ! പണ്ടെല്ലാം ,ആവരണങ്ങൾ അണിഞ്ഞവർ കള്ളന്മാരും കൊള്ളക്കാരും, ഇപ്പോൾ കഥ മാറി! നീതിപാലകർ പോലും മുഖാവരണ ധാരികൾ..

പരദേശി ജീവിതത്തിൽ, ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ കുറച്ചിരുന്നു മടക്കയാത്രയുടെ താളം തെറ്റിപ്പോയത് പെട്ടെന്നായിരുന്നു. വിജയകരമായ ഒരു പിന്മാറ്റം നടത്തി എന്നപോലെ അവധിയെടുത്തു പിറന്ന നാട്ടിലേക്ക് യാത്ര പോകാൻ നിന്ന എന്നെ അവിടെയും നീ തോൽപ്പിച്ചു !! ലോക് ഡൗൺ പ്രഖ്യാപിച്ചു !!

കാത്തിരിക്കുന്ന കുറേ ജീവിതങ്ങൾ നാട്ടിൽ ഉണ്ടെന്ന് ബോധ്യം ജീവിക്കാനുള്ള തിരി വിളക്കിൽ വീണ്ടും വീണ്ടും എണ്ണ ഒഴിച്ചു കൊണ്ടേയിരുന്നു.

മരിച്ച ഭർത്താവിനെ കാണാൻ കഴിയാതെ കരയുന്ന ഭാര്യ, മരിച്ച ഭാര്യയെ കാണാൻ കഴിയാതെ വിമാനത്താവളത്തിൽ ഇതിൽ കരുണയ്ക്കായി കെഞ്ചുന്ന ഭർത്താവ്.. പൊട്ടിയ ചെരുപ്പ് വലിച്ചെറിഞ്ഞ് കത്തുന്ന വെയിലിൽ മടക്കയാത്ര നടത്തുന്ന അതിഥി എന്ന് മുദ്രകുത്തി ആർക്കും വേണ്ടാത്തവൻ ആയ പാവപ്പെട്ടവർ . തോളിൽ അമ്മിഞ്ഞ പോലും കുടിക്കാതെ തളർന്നുറങ്ങുന്ന കുഞ്ഞുമക്കൾ.. അവരുടെ കൂട്ട പലായനം.. ഇതെല്ലാം കാണുകയും വായിക്കുകയും ചെയ്തപ്പോൾ, എത്രയോ നിലകൾ മേലെ എൻറെ ഏകാന്തവാസം ഒരു ബാധ്യതയെ അല്ല എന്ന് ബോധങ്ങൾ തിരിച്ചറിഞ്ഞു.!! കരകൾക്കിടയിൽ കടൽ അങ്ങനെ നിറഞ്ഞു നിന്നപ്പോൾ നട യാത്രകൾ സ്വപ്നത്തിൽ പോലും വിരുന്നു വന്നില്ല !!

നാട്ടിലേക്ക് തിരിച്ചു പോകുന്ന പരദേശ സ്വദേശികൾക്കുള്ള പദ്ധതിയിൽ ഒരു അവസാന ശ്രമം നടത്താൻ നോക്കി. ഇവിടെയുള്ള ഇന്ത്യൻ എംബസിയിൽ പേരും ചേർത്ത് തിരിച്ചുപോക്കിന് കാത്തിരുന്നു. Covid അഴിഞ്ഞാടിയ മണലാരണ്യത്തിൽ ആണ് വിമാനങ്ങൾ കൂടുതലും പറന്നിറങ്ങിയത്.. ദൈവത്തിൻറെ സ്വന്തം നാട്ടിൽ പിറന്ന ഞങ്ങളെ എന്തിനോ ബാക്കി വെച്ച പോലെ ,
വിമാനങ്ങൾ ഗോതമ്പു പാടങ്ങളിലേക്ക് പറന്നുപോയി.

ഒഴിവാക്കപ്പെട്ട ദൈവത്തിൻറെ മകനായി വീണ്ടും അടച്ചിട്ട ഏകാന്തതയിൽ !!

പാഠം എട്ട്

ദിവസവും തുടയ്ക്കറുള്ള ഉള്ള വെളുത്ത തറകളിൽ ഇപ്പോൾ കറുത്ത പൊടി പടരുന്ന ഇല്ല! ബാൽക്കണിയിലെ ചില്ലുജാലകം വീതിയിൽ തുറന്നിടുന്നു ഇപ്പോൾ !! അങ്ങിങ്ങായി പാഞ്ഞു പോകുന്ന ചില ഇരുചക്ര വാഹനങ്ങളുടെ സ്വരങ്ങൾ അല്ലാതെ മറ്റൊന്നും ഇപ്പോൾ കേൾക്കാ റ് മില്ല . സിമൻറ് തീർത്ത ഈ പട്ടണക്കാട്ടിൽ എപ്പോഴേ പക്ഷികൾ കൂട് വിട്ടിരുന്നു.

മാനം കൂടുതൽ തെളിഞ്ഞ പോലെ. കൂടുതൽ നീലിച്ച പോലെ..
എനിക്കുചുറ്റും കൂടുകൂട്ടിയ ഇരുട്ടും വെളിച്ചവും എന്നോട് പറഞ്ഞത് അവൻ ശത്രുവല്ല എന്നാണോ…..

അതോ ബോധക്ഷ യത്തിനു മുൻപുള്ള വെളിപാടിൽ അങ്ങനെ തോന്നിയ തോ !!
എന്തായാലും ഒന്നു സത്യം. മനുഷ്യൻറെ ജന്മ സഹജ ജന്തു കർമ്മ ബോധത്തിന് മറുപടി ഒന്നേയുള്ളൂ, അത് ഭയമാണ് !! മരണത്തിൻറെ ഭയം !!

അതുകൊണ്ടല്ലേ മാനം തെളിഞ്ഞത്..അത് കൊണ്ടല്ലേ പുഴ തെളിഞ്ഞത്.. മറുവശം വേറെ കുറെ ഉണ്ടാവാം !!

ജനസംഖ്യാ ശാസ്ത്രത്തിൻറെ , പ്രകൃതിയൊരുക്കിയ കണക്കെടുപ്പിൽ അടുത്തൂൺ പറ്റി ഒരു പക്ഷേ ഞാനും പോകുമായിരിക്കും. മനുഷ്യർ ആകാശത്തിലേക്കും കടലിലേക്കും ഒഴുക്കിവിട്ട മാലിന്യങ്ങൾ…. കാടുകൾ കത്തിച്ച് ചാമ്പലാക്കി ലാഭക്കൊതി കൾ… ചൂടുപിടിക്കുന്ന ഭൂമിയുടെ ഉപരിതലത്തിൽ ഉരുകി ഒഴുകുന്ന മഞ്ഞുപാളികൾ , ഇതെല്ലാം ആയിരിക്കും അവസാന നിമിഷങ്ങളിൽ ശ്വാസത്തിനുവേണ്ടി പിടയുമ്പോൾ എൻറെ മനസ്സിൽ നിറയുക !!

മുൻപ് കരുതിയത് , സമുദ്രത്തിലേക്ക് പതിക്കുന്ന വിമാനത്തിൻറെ ഏതോ ഇരിപ്പിടത്തിൽ നിസംഗനായി തല കീഴായി കിടന്നു കാണുന്നത് പ്രിയ മുഖങ്ങൾ ആയിരിക്കും എന്നാണ്.

നമുക്ക് ജീവിക്കാൻ കിട്ടിയ വലിയ ഭൂമി മണ്ഡലത്തിൽ വായുവും വെള്ളവും , വരാൻപോകുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി കാത്തു വെക്കാതെ മുന്നോട്ട് നടന്ന നമുക്കായി പ്രകൃതി കാത്തുവെച്ച ആല കഴുകൽ ആണോ എന്നൊരു സംശയം.. അതോ യുദ്ധ കൊതിയൻ മാരുടെ കൈ പിശകോ !!!

പാഠം 9

വിശുദ്ധ മാസത്തി ന്റെ  ഒരു മാസം നീണ്ട ഉപവാസങ്ങൾ ക്ക് ശേഷം ആമാശയങൾ സാധാരണയായി പ്രവർത്തിക്കാൻ തുടങ്ങി. ഇനിയാണ് ഇവിടെ വിശപ്പ് കൊടി ഏറുക !.
കൈ കഴുകുന്നത് ഭക്ഷണം എടുക്കുവാൻ അല്ല എന്ന് ആമാശയം
തിരിച്ചറിഞ്ഞു കാണും !!

മെയ് മാസം കടന്നുപോകുന്നു. മൂന്നുമാസം വെയിലു കൊള്ളാതെ ഖനീഭവിച്ച വായു ശ്വസിച്ചതിന്റ അടയാളങ്ങൾ തൊലിയിലും തു ടിയിലും കാണാൻ തുടങ്ങി. സ്വരങ്ങൾ കേൾക്കാൻ കൊതിയാവുന്നു, ഒന്നു പറയാൻ കൊതിയാകുന്നു. ചിരിക്കാൻ കൊതിയാവുന്നു , ചിരി കാണാൻ കൊതിയാകുന്നു…

ഏക കോശ ജന്തുക്കൾ ഭൂമി വിട്ട്, നമ്മെ വിട്ടു പോകില്ലെന്നും, നമ്മുടെ ജീവിതത്തിൻറെ ഭാഗമാകും എന്നും ക കേൾക്കുന്നു !
അടുത്ത നിലയിൽ താമസിച്ചിരുന്ന സുഹൃത്ത് , വല്ലപ്പോഴും പകുത്തു തരാനുള്ള ഭക്ഷണപ്പൊതി ഇപ്പോൾ കാണാറില്ല. സുഹൃത്തുക്കൾ പോലും ഇല്ലാതാകുന്ന കാലം. അകന്ന് നിന്ന് അടുക്കണം എന്നത് കവിവാക്യം. ഒന്നു ചിരിക്കാത്ത ,ഒന്നു തൊടാൻ പോലും ലും കഴിയാത്തവർ തൊഴരോ ശത്രുക്കളോ !!.

മുഖാവരണം ഇട്ട എല്ലാവരെയും സുഹൃത്തുക്കൾ ആക്കുക അല്ലെങ്കിൽ ശത്രുക്കൾ !!

അതിരുകളില്ലാതെ എല്ലാവരെയും സുഹൃത്തുക്കൾ ആക്കാൻ വേണ്ടിയോ പ്രകൃതിയുടെ അഴിഞ്ഞാട്ടം. അതോ ഈ ഭൂമി തിരിച്ചു പിടിക്കാനുള്ള ഉള്ള പ്രകൃതിയുടെ കലിയാട്ടമോ!!!
നല്ലതു മാത്രം വരട്ടെ. പാഠങ്ങൾ പഠിക്കാത്ത നമുക്ക് പാഠങ്ങൾ ഇനിയും വേണമോ…

പാഠം 10

ഗർഭ നിരോധന ഉറകൾ, വലിപ്പം വെച്ച് ശരീരം മൊത്തം മൂടുന്ന ആവരണങ്ങൾ ആയി ശരീരം പുതച്ചു നമുക്കിനി കെട്ടിപ്പിടിക്കാം.

മുഖ പടത്തിന് നടുവിൽ തുളയിട്ട് മുഖ ആവരണം മാറ്റാതെ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്ന മിടുക്കും നമ്മൾ കാട്ടാൻ തുടങ്ങി !! അവൻ നമ്മുടെ ജീവൻ മാറ്റുകയാണ് !! ഗതികെട്ട് ജീവിക്കാൻ പഠിപ്പിക്കുകയാണ് !!!

അടുത്തിടെ ഈ രാജ്യത്തെ പ്രസിഡൻറ് നേരിട്ട് പോയി ഒരു വലിയ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. മരിക്കുന്നവരുടെ എണ്ണം കുറയാതെ, കണക്കിൽ പെടാതെ മരിച്ചവരുടെ എണ്ണം ശവക്കോട്ടകൾ എഴുതി വയ്ക്കുമ്പോൾ… മരണത്തിൻറെ വലയിലേക്ക് നമ്മൾ നടക്കുകയാണ് !!
അല്ല …എത്രനാൾ ഇങ്ങനെ അടച്ചു പൂട്ടി ഇരിക്കും !! ഇത്തിരിപ്പോന്ന ചതുരശ്ര കാലടികളിൽ ഒതുങ്ങുന്ന കുടുംബം കൊണ്ടുനടക്കാൻ നാമെത്ര പാടുപെടുന്നു. കാടും കാടും മരങ്ങളും പുഴയും ആകാശവും സ്വന്തം വീട് ആയി കൊണ്ട് നടക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ ഇനി എന്ത് ചെയ്യും ഇങ്ങനെയൊക്കെ അല്ലാതെ.

മരണത്തിൻറെ ഘോഷയാത്രയിൽ ചേരണം ഓ വേണ്ടയോ എന്നത് നമ്മുടെ മൗലിക തീരുമാനമായി നമുക്ക് വിട്ടുതന്ന് രാഷ്ട്രനേതാക്കൾ പരസ്പരം വഴക്ക് അടിക്കട്ടെ. വൈറസ് എവിടെ മുളപൊട്ടി എന്ന് !!
ആകാശം അടുത്തിരുന് നാം കണ്ട യാത്രാ നാളുകൾ ഇനി ഓർമ്മ…. അടുത്തിരുന്ന കടല കൊറിച്ച് കണ്ട് സിനിമാ നാളുകൾ ഓർമ്മ .. കൈകോർത്ത് പൂ മരം ചുറ്റി പാട്ടുപാടിയ പ്രണയ കാലങ്ങളും ഓർമ്മ !!!

കോവിഡ് … നിന്നെയും കൂടെ കൂട്ടി ഞങ്ങൾ ആത്മഹത്യ കൾക്കായി വാതിലുകൾ തുറക്ക ണമോ, അതോ ഈ ഭൂമി ഞങ്ങൾക്കായി വിട്ടുതന്നു, നല്ലതുമാത്രം ചെയ്യാൻ ഞങ്ങളെ പഠിപ്പിച്ചു നീ തിരികെ പോകുമോ !!!

പാഠങ്ങൾ തുടരും …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here