ജീവനു പിന്നിലെ ജീവനാം
നിന്നിലെ ചേതന തേടിടുന്നു
ഹൃദയത്തിൽ ചേർത്തത്തിൻ ചിറകുകൾ
അലസമായ് മയങ്ങുന്നുവോ
നിൻെറയാ കൺകളിൽ നാണമോ നാളമോ
മൊഴികളിൽ എത്രമേൽ നേര്
പുതുമയാം പാതയിലൊരുമിച്ചു
പാദങ്ങൾ വയ്ക്കുന്നതോർത്തു
ജീവിതപ്പകലിനെ ചൂഴ്ന്ന് നോക്കുന്നുവോ
വെയിലുള്ള വേനലിൻ നേരങ്ങൾ ചികയുമ്പോൾ
കണ്ണിനു കണ്മണിചേരുമോ
അകലെയിരുന്ന് മൊഴിയുന്ന നേരത്തു
നൽകുവാനുള്ള മൊഴികൾ പരിമിതം
സന്ദേശയന്ത്രം ചേർത്തുപിടിച്ചു
പാതിവിടർന്ന ചിറകുള്ള മനമോടെ
നിത്യവും ഞാനരികിലെത്തുന്നു
നേരോടെ കണ്ടതാം മാത്രകൾമെനഞ്ഞു
നിന്നെ ഞാൻ കാണുന്നു കൽപ്പിതമായ്
ഞാൻ നിൻെറ ചിത്രം വരച്ചെടുത്തു.
ചേതന തേടുന്നു