മായ്ക്കുവോളം തെളിയുന്നു
പിന്നെയോ
മഴവില്ലുപോലെ
നിറമുള്ളതായ്
വിടരും
മായ്ക്കുവോളം
മറവിയിൽ മായാതെ
ഓർമയെ
ഓർമിപ്പിക്കുമാ
രൂപിണി
വരകൾ ചേർക്കും
കൂർത്ത മുനകളാൽ
അലങ്കാരമില്ല
ദുഖസൂചകമായ കറുപ്പിൻ
മധ്യത്തിൽ
ചായം പതിപ്പിച്ചു വച്ച
കോണുകളൊഴിഞ്ഞ
സ്ലേറ്റിൽ
മായ്ക്കുന്ന വിരലുകൾ
തലോടവെ
തെളിയുന്നുവാ ചിത്രം