വേറിടും വേരുകൾ

ബാല്യം…

ഓർക്കുന്നു ഞാനെന്റെ ബാല്യം

ഓർക്കുന്നു ഞാനാ വേർപെട്ട ഭാരം

കളിക്കൊഞ്ചലും കിളിക്കൊഞ്ചലും

മാന്തോട്ടക്കൊമ്പിലെ കളിയൂഞ്ഞാലും

കൌമാരം………

ആഴ്ചപ്പതിപ്പിനായ് കാത്ത വെള്ളിയും

കാറ്റിൽ വീണ തേൻ മാമ്പഴസ്വാദും

മഴവെള്ളം തെന്നിച്ചുള്ള നടത്തവും

ഒറ്റക്കുടയിൽ തൊട്ടുരുമ്മിയ സഖിയും

യൌവനം…….

പനിപ്പിച്ച ആദ്യചുംബനത്തിൻ മധുരവും

കൈക്കുമ്പിളിൽ ചൊരിഞ്ഞ സ്നേഹവും

ഇമ്മിണിപ്പിണക്കം വീശിയ മൌനവും

നമ്മളിൽ നനഞ്ഞലിഞ്ഞ ഇഷ്ടങ്ങളും

പിതൃപൈതൃകം…….

പൈതൃകം കൈകോർത്തൊരീ നേരം

ഓർമയിൽ തെളിഞ്ഞെൻ പിതൃപൈതൃകം

ആ കണ്ണുകളിൽ ഞാൻ കണ്ട സ്നേഹവും

ആരുമറിയാതാമനസ്സിലൊളിപ്പിച്ച ഭാരവും

എൻ പൈതൃകം…………

കനലായെരിഞ്ഞച്ഛന്റെ ദേഹി, വരമായ്

എന്റുണ്ണിയിലൂടെ നീട്ടിയാ പൈതൃകം

തിരക്കിന്റെ ചുഴലിക്കധിപനാം ഉണ്ണിക്ക്

ശാപഭാരമാവുമോ എന്നു ഭയന്നു ഞാൻ!

ഒരല്പം സാന്ത്വനം………..

എന്നുണ്ണിയെനിക്കെഴുതിയ വരികൾ!

പിറന്നാൾ സമ്മാനമായ് കുറിച്ചവൻ

“കേൾക്കുന്നു ഞാനാ മനമെരിയുന്നൊരൊച്ച

പേടി വേണ്ടച്ഛാ, വിടില്ല ഞാൻ ഒരിക്കലും

ആൽമരത്തണലേകിയൂട്ടിയ എന്റച്ഛൻ

അനാഥാലയപ്പടികൾ ചവിട്ടില്ലൊരിക്കലും”

എന്നുണ്ണി വരികൾ ഉഷസ്സിലെന്നുമോർത്തിടും

വിലോപരാം ദാരുണ പിതാക്കൾക്കായ്…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപൂരകങ്ങൾ
Next articleടാറ്റ ലിറ്ററേച്ചര്‍ ലൈവ്:പൊയറ്റ് ലോറിയെറ്റ് പുരസ്‌കാരം 14-ന് സച്ചിദാനന്ദന് സമർപ്പിക്കും
ജന്മനാല്‍ കപിലനൊരു ബ്രാഹ്മണന്‍. എന്നാല്‍ ഇന്നോ? ജീവിതത്തിന്‍റെ വഴിത്തിരുവുകളില്‍ അണിയിക്കപ്പെട്ട വിഭിന്ന മതാനുഷ്ഠാനങ്ങള്ക്ക് പാത്രീഭൂതനായി ജനിച്ച മണ്ണിന്റെ ഗന്ധം വെടിഞ്ഞു ഒരു പ്രവാസിയായി മാറിയ വെറുമൊരു മനുഷ്യജന്മം! ഈ ഇതളുകളിലെ സ്പന്ദനങ്ങള്‍ മാത്രം നികുഞ്ചത്തില്‍ ബാക്കി! ഒന്നുമാത്രം തോൾസഞ്ചിയിൽ നഷ്ടപ്പെടാതെ ഇത്രയും നാൾ കൊണ്ടു നടന്നു. എന്റെതെന്നു പറയാൻ എനിക്കിന്നും അവകാശപ്പെടുന്ന മഴിതീരാത്ത എന്റെ മഷിക്കുപ്പിയും, മഴിത്തണ്ടും പിന്നെ കുറേ എഴുത്തോലകളും. അക്ഷരാഭ്യാസം ശുദ്ധമായി തന്നെ അഭ്യസിപ്പിച്ച ആചാര്യന്മാരെ മനസ്സിൽ ധ്യാനിച്ച് വരദാനമായി കിട്ടിയ മഷിത്തണ്ടിൽ ബാക്കിയുള്ള മഷിത്തുള്ളികൾ ചാലിക്കുമ്പോൾ ഉതിരുന്ന അക്ഷരചിന്തകൾ ഇതാ എന്റെ എഴുത്തോലകളുടെ ഇതളുകളായി ഇവിടെ, മനസ്സിൽ കണ്ടത് മറക്കാതിരിക്കുവാൻ വേണ്ടി മാത്രം......

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here