നുണകൾ

 

 

“ഞാൻ എന്നും
കൂടെയുണ്ടാകും”
എന്ന് പറഞ്ഞിട്ട്
മരണമൊന്ന്
വിളിച്ചപ്പോൾ
പോകേണ്ടി
വന്ന അവൻ
ഓർത്തില്ല,
ഞാൻ
തന്റെ
പ്രിയസഖിയോട്
നുണ
പറയുകയാണെന്ന്….

പതിവില്ലാതെ
വിരുന്നുകാർ
എത്തിയപ്പോൾ,
ചോറുകലത്തിലെ
അളവൊന്ന്
കുറഞ്ഞപ്പോൾ,
മക്കളോട്
അമ്മ പറഞ്ഞു
സ്നേഹത്തിൽ
ചാലിച്ച
ഒരുനുണ
” വിശപ്പില്ല ”

തുന്നൽ
വിട്ടുപോയ
കുപ്പായങ്ങൾ
ഇനി
കുറച്ചുനാൾ
കൂടി ഈട്
നിൽക്കുമെന്നും
തേഞ്ഞചെരുപ്പിന്
ഇനിയും ആയുസ്സ്
ഉണ്ടെന്നും
സ്വയം
നുണ പറഞ്ഞു,
മുണ്ടുമുറുക്കി
ജീവിക്കുന്നവർ…..

പ്രതീക്ഷ
നഷ്ട്ടപ്പെട്ടിട്ടും
ആശുപത്രിക്കിടക്കയിൽ
കിടക്കുന്നൊരുവനോട്
ഡോക്ടർ
പറഞ്ഞു
” എല്ലാം ശരിയാവും ”
എന്ന നുണ….

ഭക്ഷണം
കഴിക്കാൻ
മടി കാണിച്ച
കുട്ടിയോട്
അമ്മ
ഊമയായ
ഒരുത്തനെ
ചുണ്ടികാണിച്ചു
പറഞ്ഞു
“മാമുണ്ടില്ലേല്
അയാൾ വഴക്ക്
പറയും ”
എന്ന നുണ….

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒരു ചിരപുരാതനസ്ത്രീ
Next articleനാൽക്കവിത
പത്തനംതിട്ട ജില്ലയിലെ അടൂരിൽ ശശിധരൻ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകളായി ജനനം.അക്ഷരം മാസികയുടെ നേതൃത്വത്തിൽ "നന്ദിനിയുടെ കവിതകൾ " എന്ന പേരിൽ ഒരു ഡിജിറ്റൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മറ്റ്‌ നിരവധി പുസ്തകങ്ങളിലും കവിത പ്രസിദ്ധികരിച്ചിട്ടുണ്ട്‌. കേരള ബുക്ക്‌ ഓഫ് റെക്കോർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭ്യമായിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.

1 COMMENT

  1. നുണ പറഞ്ഞു എന്നത് പറയാതെ പറഞ്ഞിരുന്നെങ്കിൽ നന്നായേനെ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here