എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അവസരം

എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അവസരം. അസിസ്റ്റന്റ്, അസോസിയേറ്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികളില്‍ ഇപ്പോള്‍ ബിരുദധാരികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഒമ്ബത് റീജണുകളിലായി 300 ഒഴിവുകളുണ്ട്. സതേണ്‍ റീജണിലാണ്. കേരളവും തമിഴ്നാടും പുതുച്ചേരിയും ഉള്‍പ്പെടുന്നത്. ഈ റീജണില്‍ അസിസ്റ്റന്റ് തസ്തികയില്‍ 20 ഒഴിവും അസോസിയേറ്റ് തസ്തികയില്‍ 12 ഒഴിവുമാണുള്ളത്. അസി. മാനേജര്‍ തസ്തികയിലെ ഒഴിവുകള്‍ എല്ലാ റീജണുകള്‍ക്കും കൂടി ഒരുമിച്ചാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഒന്നിലധികം അപേക്ഷകള്‍ അയച്ചാല്‍ സാധുവായ, അവസാനത്തെ അപേക്ഷ മാത്രമായിരിക്കും പരിഗണിക്കുക.ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍. ഒക്ടോബര്‍ 9,10 തീയതികളിലായിരിക്കും പരീക്ഷ നടക്കുക.

വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദര്‍ശിക്കുക :www.lichousing.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here