ഒരു നാടിൻറെ പ്രിയപ്പെട്ട വായനക്കാരൻ ലൈബ്രേറിയൻ യാത്രയായി, കണ്ണീരോടെ അന്നനാട് അയാൾക്ക് വിട്ടുനൽകി. നീണ്ട 25 വർഷത്തെ ഗ്രന്ഥശാല പ്രവർത്തനത്തിലൂടെ പുസ്തക പ്രേമികളുടെ പ്രിയ സുഹൃത്തായി മാറിയ സി.കെ രാഘവൻ ഹ്രദയാഘാതം മൂലം മരിച്ചു. നഷ്‌ടപെട്ട പ്രിയ സുഹൃത്തിന്റെ വേർപാടിൽ അനുശോചിച്ചുകൊണ്ടു ഗ്രാമത്തിലെ അക്ഷരസ്നേഹികൾ അന്നനാട് ഗ്രാമീണ വായനശാലയിൽ ഒത്തുചേർന്നു. നീണ്ട 11 വർഷമായി അദ്ദേഹം അന്നനാട് വായനശാലയുടെ ലൈബ്രറിയാനായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. മുകുന്ദപുരം ലൈബ്രറി കൗൺസിൽ രൂപീകൃതമായപ്പോൾ, അന്നനാട് വായനശാലയിലേ ആദ്യ ലൈബ്രറി കൗൺസിൽ പ്രതിനിധി, ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രേറിയൻ യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ മേഖലകിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Home പുഴ മാഗസിന്