പബ്ലിക് ലൈബ്രറിയിൽ യുവത ഉദ്ഘാടനവും ഗ്രന്ഥശാലാ ദിനാചരണവും ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് ലൈബ്രറി ഹാളിൽ നടക്കും. യുവതയുടെ ഉദ്ഘാടനം പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഏബ്രഹാം നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് ജേക്കബ് വർഗീസ് അധ്യക്ഷത വഹിക്കും. ലൈബ്രറി കൗണ്‍സിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ സന്ദേശം നൽകും.
ജില്ലാ കൗണ്‍സിൽ അംഗം കെ.ഒ. കുര്യാക്കോസ്, താലൂക്ക് സെക്രട്ടറി സി.പി. മുഹമ്മദ്, പ്രസിഡന്റ് മനോജ് നാരായണൻ, കൗണ്‍സിൽ അംഗങ്ങളായ ജേക്കബ് മണിത്തോട്ടം, ബേബി മടത്തോത്ത്, ലൈബ്രറി വൈസ് പ്രസിഡന്റ് ജോമോൻ വാത്തോലിൽ, സെക്രട്ടറി എം.സി. എൽദോ, ജോയിന്റ് സെക്രട്ടറി വി.കെ.രാജു, നിർവാഹക സമിതി അംഗങ്ങളായ അനിൽ ഏബ്രഹാം, ജിജോ കെ.പൗലോസ്, ജിനേഷ് കല്ലുങ്കൽ, ലോറൻസ് ഏബ്രഹാം, ബേബി മഠത്തിക്കുടിയിൽ, ബേബി പോൾ, സൂസി എൽദോസ് എന്നിവർ പ്രസംഗിക്കും.