ഗ്രന്ഥശാലാ വാരാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനവും പി.കെ. നാരായണൻ അനുസ്മരണവും ഇന്ന് നടക്കും. ജില്ലാ ലൈബ്രറി ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 14 മുതൽ 21 വരെയാണ് ഗ്രന്ഥശാലാ വാരാചരണം നടത്തുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ അതിജീവനവും പുനർനിർമാണവും എന്ന വിഷയത്തിൽ ലൈബ്രറികൾ കേന്ദ്രീകരിച്ച് പ്രഭാഷണം നടത്തും. പ്രഭാഷകർക്കുള്ള ക്ലാസും ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നൽകാൻ ബാക്കിയുള്ള ഗ്രന്ഥശാലകൾ മന്ത്രി മുഖേന കൈമാറണം. ലൈബ്രറികളിൽ പ്രഭാഷണം നടത്തുന്നതിന് ജില്ലാ താലൂക്ക് കമ്മിറ്റി അംഗങ്ങൾ, മേഖലാ നേതൃസമിതി ഭാരവാഹികൾ എന്നിവർക്ക് പുറമെ പഞ്ചായത്തിൽ നിന്ന് രണ്ടു പേരെ വീതം പരിശീലനത്തിൽ പങ്കെടുപ്പിക്കണം.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English