തെ​ക്കും​ക​ര വ​ട്ടേ​ക്കാ​ട്ട് നാ​രാ​യ​ണ മേ​നോ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല​

Books

തെക്കുംകര വട്ടേക്കാട്ട് നാരായണ മേനോൻ സ്മാരക വായനശാലയിൽപുതുക്കി പണികഴിപ്പിച്ച വായനശാലഹാളിന്‍റെ ഉദ്ഘാടനംഅനിൽ അക്കര എംഎൽഎ നിർവ്വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്‍റ് എം. കെ. ശ്രീജ അധ്യക്ഷയായി. നിർമിതികേന്ദ്രം അസി.പ്രൊജക്ട് എൻജിനീയർ പി. കെ. മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ്ടു ,വിഎച്ച്എസ്‌സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് എൻഡോവ്മെന്‍റ് വിതരണം, ചിത്രരചനാ മത്സരവിജയികൾക്കുള്ളസമ്മാന വിതരണം , പഠനോപകരണ വിതരണം എന്നിവയും നടന്നു.തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്‍റ് പി. കെ. ഗോപാലൻ , വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഏലിയാമ്മ ജോണ്‍സണ്‍ ,പഞ്ചായത്ത് അംഗങ്ങളായ പി. എ. രജനി, ബീനജോണ്‍സണ്‍, വാസസുരേഷ് എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്‍റ് കെ. എൻ. രാജൻ സ്വാഗതവും, ഏ.എൻ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here