പാലയൂർ തളിയക്കുളം റോഡിലെ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച പ്രഫ. ചെറുകാട് സ്മാരക വായനശാലയിലെ ലൈബ്രറി പ്രവർത്തനോദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.സി. ആനന്ദൻ അധ്യക്ഷനായിരുന്നു.
കവി രാധാകൃഷ്ണൻ കാക്കശേരി, സാഹിത്യകാരൻ ജോസ് ചിറ്റിലപ്പിള്ളി, താലൂക്ക് ലൈബ്രറി കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗം ടി.എൻ. ലെനിൻ, ഗുരുവായൂർ നഗരസഭ കൗണ്‍സിലർ ആർ.വി.മജീദ്, നൗഷാദ് ചീരാടത്ത്, പി.കെ. കമറുദീൻ, അബാസ് ചീരാടത്ത്, സി.കെ.എ. ബക്കർ, ഗോപികൃഷ്ണൻ, സതീശ് ഓവാട്ട്, സി.ജി. സതീശൻ എന്നിവർ പ്രസംഗിച്ചു. ആദ്യപുസ്തകവിതരണം വായനശാലയിലെ മുതിർന്ന അംഗം വി.ടി. ശേഖരന് മുരളി പെരുനെല്ലി നല്കി നിർവഹിച്ചു.
Home പുഴ മാഗസിന്