പൂവച്ചൽ പഞ്ചായത്തിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 2000 കുട്ടികൾക്കു വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റെടുത്ത നൂതന പദ്ധതിയായ വീട്ടിലൊരു ഗ്രന്ഥപ്പുര ഒരു കുട്ടിയ്ക്ക് 5000 രൂപയുടെ പുസ്തകങ്ങൾ നൽകുന്നു. ഒരു വർഷം 20 ലക്ഷം രൂപയുടെ പുസ്തകങ്ങൾ അഞ്ചു വർഷം കൊണ്ട് ഒരുകോടി രൂപയുടെ പുസ്തകങ്ങൾ നൽകുന്ന വിദ്യാഭ്യാസ മേഖലയിലെ വേറിട്ടൊരു പദ്ധതിയായ വീട്ടിലൊരു ഗ്രന്ഥപ്പുര പദ്ധതിയുടെ പുസ്തകോത്സവ വിതരണം വൈസ് പ്രസിഡന്‍റ് സി.ജെ. പ്രേമലതയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാമചന്ദ്രൻ നിർവഹിച്ചു. പ്രഫ. എം.എ. സിദ്ധിക് മുഖ്യപ്രഭാഷണം നടത്തി.
Home പുഴ മാഗസിന്