വായനാ വാരത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനത്തിനൊപ്പം ഉല്ലാസത്തിനുള്ള അവസരം കൂടി. രോഗികൾക്കായി ആശുപത്രിയിൽ വായനശാലയ്ക്ക് തുടക്കമിടുന്നു. രോഗത്തിന്റെ ഗുരുതരമായ ആദ്യഘട്ടത്തിനു ശേഷം വിശ്രമിക്കുന്ന രോഗികൾക്ക് വിശ്രമവേളയിൽ ആത്മവിശ്വാസം വളർത്താൻ ഉപകരിക്കുന്ന വായന സാധ്യമാക്കുന്നതിന് ഏങ്ങണ്ടിയൂർ എംഐ മിഷൻ ആശുപത്രിയിലാണ് വായനശാല ആരംഭിക്കുന്നത്. കഥ, യാത്രാവിവരണം, ഹാസ്യ സാഹിത്യം, നോവൽ, കുട്ടികൾക്കുള്ള സചിത്ര കഥകൾ തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട പുസ്തകങ്ങളാണ് ഇതിനായി ശേഖരിക്കുന്നതെന്ന് ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് പറഞ്ഞു.വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങൾ അടങ്ങിയ വിപുലമായ പുസ്തകശാലയാണ് ആശുപത്രിയിൽ ഒരുങ്ങുന്നത്. സംവിധായകൻ സത്യൻ അന്തിക്കാട് 26ന് 10ന് രോഗികൾക്കായി ലൈബ്രറി തുറന്നുകൊടുക്കും. രോഗ ശുശ്രൂഷകൾക്കിടയിൽ ജീവൻ സമർപ്പിച്ച കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സ് പി.എൻ. ലിനിയുടെ പേരിൽ ആരംഭിക്കുന്ന ലൈബ്രറിയിൽ കന്യാസ്ത്രീകളടക്കമുള്ള സ്റ്റാഫ് നഴ്സുമാരാണ് ചുമതല വഹിക്കുന്നത്, ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി സഹകരിക്കാൻ താൽപ്പര്യമുള്ളവർ 8921111621 എന്ന നമ്പറിൽ ബന്ധപ്പടുക.
Home പുഴ മാഗസിന്