ലൈബ്രറി കൗണ്‍സിൽ എല്ലാ വർഷവും നടത്തി വരുന്ന സർഗോത്സവത്തിന്റെ താലൂക്കുതല ബാലോത്സവം ആയാംകുടി മഹാത്മാ വായനശാലയുടെ നേതൃത്വത്തിൽ നടന്നു. ആയാംകുടി ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ താലൂക്കിലെ അറുപതിലധികം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ആയാംകുടി ലൈബ്രറി പ്രസിഡന്റ് പി.വി. ചെല്ലപ്പൻ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം ടി.കെ. ഗോപി, ജില്ലാ വൈസ് പ്രസിഡന്റ് എൻ. ചന്ദ്രബാബു, താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് പി.യു. വാവ, സെക്രട്ടറി ടി.കെ. നാരായണൻ, എക്സിക്യൂട്ടിവ് അംഗം ടി.എ. ജയകുമാർ, പി. രവീന്ദ്രനാഥൻനായർ, ബ്ലോക്ക് പഞ്ചായത്തംഗം സി.ബി. പ്രമോദ്, പഞ്ചായത്തംഗം ടി.ജി. പ്രകാശൻ, ശ്രീനിവാസ് കൊയ്ത്താനം, ആയാംകുടി വാസുദേവൻ, കെ.എ. മാത്യു കമ്മാതുരുത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു. മുന്നൂറിലേറെ കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.