ലൈബ്രറി കൗണ്‍സിൽ സംഘടിപ്പിച്ച അഖില കേരള വായനാ മത്സരത്തിന്റെ രണ്ടാം ഘട്ടം താലൂക്ക് വായനോത്സവം എഴുത്തുകാരി എം.ആർ മിനി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ വായന ഗൗരവകരമായ രീതിയിൽ വളർത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 120 വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പരിപാടിയിൽ സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം മറിയ ജെറാൾഡ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി. രവീന്ദ്രൻ സ്വാഗതവും പ്രസിഡൻറ് നന്ദിയും പറഞ്ഞു മണികണ്ഠൻ മാസ്റ്റർ, ദിനകരൻ മാസ്റ്റർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. ഈ മത്സരത്തിലെ ആദ്യ പത്ത് വിജയികൾക്ക് ജില്ലാതല മത്സരങ്ങൾക്ക് അർഹത നേടും
Home പുഴ മാഗസിന്