ലൈബ്രറി കൗണ്‍സിൽ ചൂണ്ടൽ പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ സർഗോത്സവം നടത്തി. നേതൃസമിതിക്കു കീഴിലുള്ള 10 വായനശാലകളെ പ്രതിനിധീകരിച്ച് യുപി, ഹൈസ്കൂൾ വിഭാഗത്തിൽനിന്നും 150ഓളം വിദ്യാർഥികൾ പങ്കെടുത്തു. കേച്ചേരി ജ്ഞാനപ്രകാശിനി യുപി സ്കൂളിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. കരീം സർഗോത്സവം ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗണ്‍സിൽ പ്രവർത്തക സമിതി അംഗം വത്സൻ പാറന്നൂർ അധ്യക്ഷത വഹിച്ചു. കേച്ചേരി ഗ്രാമീണ വായനശാലാ പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ ആമുഖപ്രഭാഷണവും ചൂണ്ടൽ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ജെയിംസ് ചിറത്ത് മുഖ്യപ്രഭാഷണവും നടത്തി. കെ. രാമകൃഷ്ണൻ, പി.കെ. ജയൻ, പി.പി. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.