സാഹിത്യ അഭിരുചിയും സർഗവാസനയും വളർത്തുന്നതിനായി ജില്ലാ ലൈബ്രറി കൗണ്‍സിൽ സംഘടിപ്പിക്കുന്ന ബാലോത്സവത്തിന്റെ ജില്ലാതല മത്സരമായ ജില്ലാ അക്ഷരോത്സവം നാളെനടക്കും. കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആറു വേദികളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാന വേദിയായ ഐവി ദാസ് നഗറിൽ രാവിലെ 9.30 ന് വീണാ ജോർജ് എംഎൽഎ നിർവഹിക്കും.
ജില്ലയിലെ ആറു താലൂക്കുകളിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ സംഘടിപ്പിച്ച ബാലോത്സവത്തിന്റെ യുപി, എച്ച്എസ് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മൂന്നൂറിലധികം കുട്ടികളാണ് ജില്ലാ അക്ഷരോത്സവത്തിൽ പങ്കെടുക്കുന്നത്. ജില്ലാ അക്ഷരോത്സവത്തിൽ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടുന്ന കുട്ടികളാണ് 27, 28 തീയതികളിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന സർഗോത്സവത്തിൽ പങ്കെടുക്കുക