വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാല 75-ാം ജന്മദിനം ആഘോഷിച്ചു. വായനശാലയിലെ മികച്ച വായനക്കാർക്കുള്ള എൻഡോവ്മെന്റ് വിതരണം, ശുചിത്വ മിഷൻ അവാർഡ് കരസ്ഥമാക്കിയ വളയൻചിറങ്ങര അങ്കണവാടിക്കുള്ള അനുമോദനം എന്നിവ ആഘോഷത്തിന്റെ ഭാഗമായി നൽകി. ടെൽക് ചെയർമാൻ എൻ.സി. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ. മദനമോഹനൻ അധ്യക്ഷത വഹിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് മെന്പർ അന്പിളി ഷാജീവ്, മഴുവന്നൂർ ഗ്രാമപഞ്ചായത്ത് മെന്പർ മിത മനോജ് എന്നിവർ വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ജി. കല, പ്രധാനാധ്യാപകൻ ജി. ആനന്ദകുമാർ, കെ.കെ. ഗോപാലകൃഷ്ണൻ, എൻ.എൻ. വിനോദ് എന്നിവർ പ്രസംഗിച്ചു.
Home പുഴ മാഗസിന്