പ്രണയകവിതകൾ എഴുതുക ഏറെ പ്രയാസകരമാണെന്ന് ഒരിക്കൽ റിൽക്കെ പറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരൻ കവിക്കയച്ച കത്തിലായിരുന്നു റിൽകെയുടെ കുറ്റസമ്മതം. പ്രണയ കവിതകൾ എഴുതാൻ ഏറെ പക്വത വേണമെന്ന് ആ കവി കരുതി. ലോകമാകെ ഇപ്പോൾ സ്നേഹത്തിന് അത്ര നല്ല കാലമല്ല എന്ന് പറയാം. വെറുപ്പിന്റെ നീതിയാണ് ഇന്നിന്. കൊലക്കളങ്ങളിൽ നിന്ന് പ്രണയത്തെപ്പറ്റി പാടുന്നവർ പക്വത വന്നവരാകാൻ ഇടയുണ്ട്.വൈകാരികത കുഴൂർ കവിതകളുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. വികാരങ്ങൾ തുളുമ്പി നിൽക്കുന്ന നിഷ്‌കളങ്കമായ ഒരാണുടലിന്റെ സഞ്ചാരങ്ങളാണ് കുഴൂർ വിത്സന്റെ കവിതകൾ. അവിടേക്ക് ചുറ്റുപാടുകളും, ചരാചരങ്ങളും കടന്നു വരുന്നു. വയലറ്റിനുള്ള കത്തുകൾ പതിവ് രീതികളിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു കൃതിയാണ്. പ്രണയത്തെ അതിന്റെ എല്ലാ പ്രലോഭനങ്ങളോടും, ദൗർബല്യങ്ങളോടും കൂടി വാക്കുകളാൽ സ്വീകരിക്കുകയാണ്. വരണ്ട കാലം നനവുള്ള വാക്കുകൾക്കായാണ് ഇത്ര അക്ഷമയോടെ കാത്തിരിക്കുന്നത്.അടുത്തകാലത്തിറങ്ങിയ പുസ്തകങ്ങളിൽ ഏറെ ശ്രദ്ധ ആവശ്യപ്പെടുന്ന കൃതി
‘ഒരുവളുടെ ഓര്‍മ്മയില്‍ ശരീരം വീര്‍പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട് ആര്‍.വി.യില്‍ രാജ്യത്തിന്റെ പല ഭാഗങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും വീടിനുള്ളില്‍ത്തന്നെ കഴിയുന്നതായി അയാള്‍ കണക്കാക്കി. കുളിമുറിയിലെ വെളുത്ത ഓടിന്റെ തണുപ്പില്‍ കാലുകള്‍ മുക്കി മൂന്ന് രൂപക്ക് കിട്ടുന്ന സാമ്പിള്‍ പൊതികളില്‍ നിന്നും ഷാമ്പൂ തലയില്‍ പതപ്പിച്ച് കൊണ്ട് അയാള്‍ ഓര്‍മ്മയില്‍ മുഴുകി.കാര്യങ്ങള്‍ നീ കരുതുന്നത്ര എളുപ്പമല്ല.എഴുതിക്കഴിഞ്ഞയാള്‍ ഏങ്ങിയേങ്ങിക്കരയുകയും നിന്റെ മുല കുടിച്ചുറങ്ങുവാന്‍ അതിയായി ആഗ്രഹിച്ചത് പറയാന്‍ മറന്ന് ഉറങ്ങിപ്പോകുകയുമായിരുന്നു.’
അരുൺ പ്രസാദ് പുസ്തകപരിചയത്തിൽ
Click this button or press Ctrl+G to toggle between Malayalam and English