പാഠം ഒന്ന്


ആകാശത്ത് രണ്ട് ചെമ്പരുന്തുകള്‍.

വട്ടം ചുറ്റി , വട്ടം ചുറ്റി പറക്കുകയല്ല ഒഴുകുകയാണെന്നു തോന്നിപ്പിക്കുന്നു.

പരുന്ത് പറക്കുന്നത് കണ്ടിട്ടുളളത് ബാല്യകാലത്താണ് അതൊരു രസമുള്ള കാഴ്ചയായിരുന്നു.

” പാറിപ്പറക്കുന്ന ചെമ്പരുന്തുകളെ, നിങ്ങളെവിടെയായിരുന്നു ഇത്രയും കാലം?”

ഒരു പരുന്ത് പരിക്രമണം നിറുത്തി ഞാന്‍ നിന്നയിടം ലക്ഷ്യമാക്കി പറന്നിറങ്ങി. പരുന്ത് എന്റെ മുന്നിലെത്തി ‘പരുന്തുകളുടെ ദൃശ്യ ശ്രാവ്യ ശേഷി അപാരമാണ് കോഴിക്കുഞ്ഞുങ്ങളെ കാണും അവയുടെ ‘ കിയോ’ കേള്‍ക്കും’ മുത്തശി പറഞ്ഞതോര്‍ക്കുന്നു.

പരുന്ത് സംസാരിക്കാന്‍ തുടങ്ങി.

” കൊറോണയെ പേടിച്ച് നിങ്ങള്‍ അകത്തിരുന്നപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങിയെന്നാണോ ? അല്ല സുഹൃത്തേ, ഞങ്ങളുണ്ടായിരുന്നു ഈ ചുറ്റുപാടില്‍ തന്നെ. മേഘപടലങ്ങളെ തൊട്ട് പറക്കുകയും , തൊങ്ങോലത്തുഞ്ചത്ത് വിശ്രമിക്കുകയും ചെയ്യാറുണ്ട് നിത്യവും നിങ്ങള്‍ക്ക് ഞങ്ങളെ കാണാന്‍ സമയമുണ്ടായിരുന്നില്ല. ആകാശത്തേക്ക് ശിരസുയര്‍ത്താന്‍ മനസുണ്ടായിരുന്നില്ല. ”

വീണ്ടും വരാമെന്നു പറഞ്ഞ് പരുന്ത് മാനം ലക്ഷ്യമാക്കി പറന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചെമ്പരത്തി
Next articleഡയസ്പോറ- നോവൽ ഭാഗം 1
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 " ലഭിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here