പ്രഥമ ലീലമേനോൻ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 

പത്രപ്രവർത്തകയും എഴുത്തുകാരിയും ആക്റ്റീവിസ്റ്റുമായിരുന്ന ലീലാ മേനോന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ലീലമേനോൻ സാഹിത്യ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

നോവൽ: ജെ.സേവിയർ (മഞ്ഞ നാരകം), കഥ: ഷാഹിന ഇ കെ, കവിത: രാജൻകൈലാസ് (മാവ് പൂക്കാത്ത കാലം), സുമേഷ് ചന്ദ്രൻ (രുദ്രാക്ഷരം)
ബാലസാഹിത്യം: ഡോ. ശ്രീകുമാർ (ബാലകഥാസാഗരം), ലേഖനം: വിജു ബി ( Flood and fury), ജീവചരിത്രം: ഡോ. ഡി മായ (കെ. ജനാർദനൻ പിള്ള ഗാന്ധിപഥത്തിലെ കർമ്മയോഗി), തിരക്കഥ: ബാബു വെളപ്പായ (മരമച്ഛൻ കുഞ്ഞാറാൻ), ആത്മകഥ: വിജയരാജമല്ലിക (മല്ലികാ വസന്തം) എന്നിവരാണ് പുരസ്കാര ജേതാക്കൾ.

പത്രപ്രവർത്തക മേഖലയിൽ സുധീരവ്യക്തി മുദ്ര പതിപ്പിക്കുന്നവർക്കുള്ള പുരസ്കാരം ശ്രീല പിള്ളക്കു ലഭിച്ചു.

അവാർഡുകൾ വിതരണം തീയതി പിന്നാലെ അറിയിക്കുമെന്ന് അവാർഡ് നിർണ്ണയിച്ച സമിതി അംഗങ്ങളായ ബീന മേനോൻ, ജയചന്ദ്രൻ അയിലറ, ഡോ. രതീഷ്, ഡോ. സൂസൻ പണിക്കർ, ഡോ. ഗിരീഷ് ഐയ്യർ എന്നിവർ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here