“വെയില്‍ കത്തുന്നതിനുമുമ്പു വാര്‍ത്ത കത്തിപ്പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ മൂസാന്റെ പറമ്പത്തേക്കു കുതിച്ചു. ഒഞ്ചിയത്തെയും കണ്ണൂക്കരയിലേയും സ്‌കൂളുകളില്‍ ആദ്യത്തെ പീരിയഡ് തുടങ്ങിയതേയുള്ളൂ. ചോമ്പാല്‍ തുറമുഖത്തെ മത്സ്യത്തൊഴിലാളികള്‍ കടല്‍ താണ്ടിക്കഴിഞ്ഞിരുന്നു. അങ്ങാടിയിലെ കടകളെല്ലാം തുറക്കപ്പെട്ടിരുന്നു. മേലോട്ട് ഇരമ്പിക്കയറിയ ഷട്ടറുകളെല്ലാം ഒന്നൊന്നായി വേഗത്തില്‍ വലിഞ്ഞു താണു. അര മണിക്കൂര്‍ കൊണ്ട് അങ്ങാടി വിജനമായി…..”
മലയാളത്തിലെ ഏറെ വ്യത്യസ്തമായ ചെറുകഥകൾ പിറന്ന തൂലികയാണ് വി ആർ സുധീഷിന്റെത്. പാരമ്പര്യവും നവീനവുമായ കഥാരീതികളെ തികച്ചും കേരളീയമായ കഥന നൂലിൽ കോർക്കുന്നിടത്താണ് സുധീഷ് വ്യത്യസ്തനാകുന്നത്
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുലി, മേക്കാനത്തെ ഗൗരിയേച്ചി, ഏകരൂല്‍ ലീലാ ടാക്കീസിന്റെ വെള്ളിത്തിരയില്‍, പകതമ, രണ്ടു പെണ്‍കുട്ടികള്‍ എന്റെ കഥയില്‍, അവധൂതന്‍മാരുടെ നാട്, രാജശലഭം, അടുത്ത ബെല്ലോടുകൂടി തുടങ്ങി എട്ടു കഥകളാണ് പുലി എന്ന ഈ ചെറുകഥാ സമാഹാരത്തിലുള്ളത്.